നേപ്പാളിൽനിന്നടക്കം വിദ്യാർഥികൾ; പള്ളിലാംകര സർക്കാർ സ്കൂൾ വേറെ ലെവൽ
text_fieldsകളമശ്ശേരി (എറണാകുളം): നേപ്പാളിൽനിന്നുള്ള വിദ്യാർഥികളടക്കം പഠിക്കുന്ന പള്ളിലാംകര സർക്കാർ എൽ.പി സ്കൂളിനും ഇക്കുറി ഓൺലൈനിലൂടെ പ്രവേശനോത്സവം. കളമശ്ശേരി നഗരസഭ പരിധിയിലെ ഹിദായത്ത് നഗറിലെ സ്കൂളിൽ നേപ്പാൾ, ബിഹാർ, ത്സാർഖണ്ഡ്, ഛത്തിസ്ഗഢ്, ബംഗാൾ, അസം എന്നിവിടങ്ങളിൽനിന്നുള്ള 32 ഓളം കുട്ടികളാണ് പഠിക്കുന്നത്.
കളമശ്ശേരിയിലെ ആദ്യ സർക്കാർ സ്കൂളാണിത്. ആദ്യകാലത്ത് പ്രമുഖരടക്കം ഇവിടത്തെ വിദ്യാർഥികളായിരുന്നു. ഇപ്പോൾ നാട്ടുകാരായ വിദ്യാർഥികളില്ല. കഴിഞ്ഞ വർഷം 22 കുട്ടികളാണ് ഉണ്ടായിരുന്നത്. ഒന്നാം ക്ലാസിൽ ഇക്കുറി അഞ്ചുപേർ ചേർന്നിട്ടുണ്ട്. മൂന്ന് നഴ്സറി വിദ്യാർഥികളും ഉണ്ട്. പ്രദേശത്ത് വാടകക്ക് താമസിക്കുന്ന മലയാളി വിദ്യാർഥി ചേരുമെന്നറിയിച്ചിട്ടുണ്ട്.
ഓൺലൈൻ പഠനമായതിനാൽ എല്ലാവരും വീടുകളിലാണ്. മൊബെൽഫോണില്ലാത്ത കുറച്ചുപേർക്ക് സർക്കാർ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രധാനാധ്യാപിക റസിയ അബ്ബാസ് പറഞ്ഞു. രക്ഷിതാക്കളെ വിളിച്ചുവരുത്തി യൂനിഫോമും പുസ്തകങ്ങളും നൽകി. ചിലരുടെ വീട്ടിൽ എത്തിച്ചുനൽകി. പഠനത്തിെൻറയും പ്രവേശനോത്സവത്തിെൻറയും ലിങ്കുകൾ അയച്ചുവരികയാണെന്നും പ്രധാനാധ്യാപിക പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.