പാടത്ത് താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങി, ഒരുമാസത്തിനിടെ നാലുദിവസങ്ങളിലായാണ് സംഭവം
text_fieldsകളമശ്ശേരി: എച്ച്.എം.ടി കോളനി മറ്റക്കാട് കരിക്കാട്ട് പാടത്ത് താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങി. നെടുനാര ഷംസുദ്ദീെൻറ അറുന്നൂറോളം താറാവുകളാണ് ഒരുമാസത്തിനിടെ നാലുദിവസങ്ങളിലായി ചത്തത്. ശനിയാഴ്ചകളിലാണ് താറാവുകൾ ചാകുന്നത്. അതും ഉച്ചക്കുശേഷം.
ആയിരത്തഞ്ഞൂളം താറാവുകളെയാണ് ഷംസുദ്ദീൻ വളർത്തിയിരുന്നത്. കൂട്ടത്തോടെ ചാകാൻ തുടങ്ങിയതോടെ പാടത്തെ വെള്ളം ജില്ല വെറ്ററിനറി വിഭാഗത്തിെൻറ നിർദേശപ്രകാരം ലാബിൽ പരിശോധിച്ചപ്പോൾ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. എന്നാൽ, വെള്ളത്തിൽ വിഷം കലരുന്നതാണ് താറാവുകൾ ചാകാൻ കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
മീനുകളും ചത്തുപൊങ്ങിയിരുന്നതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ നഗരസഭ ഇടപെട്ട് അന്വേഷണം നടത്തണം. പ്രദേശത്തെ കിണറുകളിലെ വെള്ളവും പരിശോധിക്കണം. ഏക ജീവിതമാർഗമായ താറാവുകൾ ചത്തതോടെ മാനസികമായി തകർന്ന കർഷകന് അടിയന്തരസഹായം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവമറിഞ്ഞ് നഗരസഭ ചെയർപേഴ്സൻ സീമ കണ്ണെൻറ നേതൃത്വത്തിൽ കൗൺസിലർമാർ സ്ഥലത്തെത്തി. ചെയർപേഴ്സെൻറ നിർദേശപ്രകാരം വെറ്ററിനറി ഡോക്ടർ കെ. പ്രസന്നയെത്തി ചത്ത താറാവിെൻറ പോസ്റ്റ്മോർട്ടം നടത്തി. പ്രാഥമിക പരിശോധനയിൽ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണറിയുന്നത്. കൂടുതൽ പരിശോധനക്ക് ജീവനുള്ളതിനെയും ചത്തതിനെയും പാലക്കാട് റീജനൽ ലാബിൽ അയച്ച് പരിശോധിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.