ദുരന്തഓർമകളുമായി അവർ ക്ലാസുകളിലെത്തി
text_fieldsകളമശ്ശേരി: ദുരന്തത്തിന്റെ ഓർമകൾ നിലനിൽക്കുന്ന കുസാറ്റ് കാമ്പസിലെ ക്ലാസ് മുറികളിൽ ഒരാഴ്ചക്കുശേഷം വിദ്യാർഥികളെത്തി. രണ്ടായിരത്തിലധികം വിദ്യാർഥികളുള്ള എസ്.ഒ.ഇ കാമ്പസിലെ ക്ലാസ് മുറികളിൽ സഹപാഠികളുടെ വേർപാടിന്റെ വേദനകൾ ഉള്ളിലൊതുക്കിയാണ് വിദ്യാർഥികൾ എത്തിയത്.
കഴിഞ്ഞ 25നായിരുന്നു കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ് (എസ്.ഒ.ഇ) സംഘടിപ്പിച്ച ടെക്ഫെസ്റ്റിനോടനുബന്ധിച്ച സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും മൂന്ന് വിദ്യാർഥികൾ അടക്കം നാലുപേർ മരിച്ചത്. ഇതേതുടർന്ന് അവധിയായിരുന്ന കുസാറ്റിൽ 29ന് പഠനം തുടങ്ങിയപ്പോൾ ഏഴ് ബാച്ചിൽനിന്നും എത്തിയത് വിരലിൽ എണ്ണാവുന്ന വിദ്യാർഥികൾ മാത്രമായിരുന്നു.
തുടർന്ന് എല്ലാ ബാച്ചുകളുടെയും ക്ലാസുകളാണ് തിങ്കളാഴ്ച ആരംഭിച്ചത്. ആദ്യദിവസം വിദ്യാർഥികൾക്ക് കൗൺസലിങ്ങും മറ്റും നൽകി. ടെക്ഫെസ്റ്റുമായി ബന്ധപ്പെട്ട് ഒരു തരത്തിലും വിദ്യാർഥികളുമായി ആശയവിനിമയം നടത്തരുതെന്ന കർശന നിർദേശം അധ്യാപകർക്ക് സർവകലാശാല നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.