തൈറോയ്ഡ് കാൻസർ: കൊച്ചിൻ കാൻസർ സെന്ററിൽ നടത്തിയ ശസ്ത്രക്രിയ വിജയം
text_fieldsകളമശ്ശേരി: തൈറോയ്ഡ് ഗ്രന്ഥിക്ക് കാൻസർ ബാധിച്ച് ഗുരുതരമായ രോഗിക്ക് കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിൽ നെഞ്ചിൻകൂട് തുറന്ന് ശസ്ത്രക്രിയ നടത്തി.
കാലടി ശ്രീമൂലനഗരം സ്വദേശിയായ 49കാരിയിൽ ജൂൺ 16ന് നടത്തിയ തൈറോയിഡ് കാൻസർ ശസ്ത്രക്രിയയാണ് വിജയകരമായത്. ശസ്ത്രക്രിയക്കുശേഷം ആശുപത്രി വിട്ട രോഗി സുഖംപ്രാപിച്ചുവരുന്നു. അതീവ ഗുരുതരാവസ്ഥയിലാണ് രോഗി കാൻസർ സെന്ററിലെത്തിയതെന്ന് ഡയറക്ടർ ഡോ.പി.ജി. ബാലഗോപാൽ പറഞ്ഞു. പരിശോധനക്കുശേഷം രോഗിക്ക് ശാസ്ത്രക്രിയ നിർദേശിച്ചു.
തൈറോയ്ഡ് ഗ്രന്ഥി നെഞ്ചിലേക്ക് വ്യാപിച്ച് ഹൃദയത്തിലെ രക്തധമനികളെ അമർത്തുന്ന അവസ്ഥയിലായതിനാൽ ജനറൽ ആശുപത്രിയിലെ കാർഡിയോ തൊറാസിക് സർജൻ ഡോ. ജോർജ് വാളൂരാന്റെ സഹായംതേടി. സെന്ററിലെ ഓങ്കോ സർജൻമാരായ ഡോ. സിഷലിസ് എബ്രഹാം, ഡോ. സന്ദീപ് ബഹ്റ, അനസ്തേഷ്യ വിഭാഗം ഡോ. കെ.ആർ. രവി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.