വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നൽകൽ: ചാണകം ശേഖരിക്കൽ ചലഞ്ചുമായി ഡി.വൈ.എഫ്.ഐ
text_fieldsകാഞ്ഞിരമറ്റം (എറണാകുളം): നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ ശേഖരിക്കാൻ വ്യത്യസ്ത ചലഞ്ചൊരുക്കി ഡി.വൈ.എഫ്.ഐ. ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍, ഇന്‍റര്‍നെറ്റ് കണക്ഷന്‍ എന്നിവ എത്തിച്ച് നല്‍കാന്‍ ഡി.വൈ.എഫ്.ഐ കീച്ചേരി യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ഷീരകര്‍ഷകരായ പഴയമനക്കല്‍ രാമകൃഷ്ണന്‍റെയും കെ.കെ. ഹരിദാസിന്‍റെ ഫാമില്‍നിന്നും ചാണകം ശേഖരിച്ച് വിൽപ്പന നടത്തി.
ഫാം ഉടമകള്‍ സൗജന്യമായി നല്‍കിയ ചാണകം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെ ശേഖരിച്ച് വാഹനത്തില്‍ കയറ്റി ആവശ്യക്കാരായവരുടെ കൃഷിസ്ഥലങ്ങളില്‍ എത്തിച്ച് നല്‍കുകയായിരുന്നു. പരിപാടി ഡി.വൈ.എഫ്.ഐ മുളന്തുരുത്തി ബ്ലോക്ക് ട്രഷറര്‍ അജ്മില ഷാന്‍ ഉദ്ഘാടനം ചെയ്തു.
യൂനിറ്റ് പ്രസിഡന്‍റ് അഖില്‍ ജിത്ത് അദ്ധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി എസ്. സന്ദീപ്, മേഖല പ്രസിഡന്‍റ് കെ.എം. മിഥുന്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.