Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKanjiramattomchevron_rightവീട്ടിനുള്ളിൽ ചായ...

വീട്ടിനുള്ളിൽ ചായ കുടിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

text_fields
bookmark_border
വീട്ടിനുള്ളിൽ ചായ കുടിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു
cancel
camera_alt

അനന്തുരാജ്

കാഞ്ഞിരമറ്റം: ഇടി മിന്നലേറ്റ് വീടിനുള്ളിലായിരുന്ന യുവാവ് മരിച്ചു. ഒലിപ്പുറം മഞ്ചക്കുഴിയിൽ രാജൻ-കുമാരി ദമ്പതികളുടെ മകൻ അനന്തുരാജാണ് (28) ശനിയാഴ്ച രാത്രി ഏഴ് മണിയോടെയുണ്ടായ ശക്തമായ ഇടിമിന്നലിൽ മിന്നലേറ്റ് മരിച്ചത്. സംഭവ സമയം അനന്തു വീട്ടിൽ ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു.

എറണാകുളത്ത് വർക്ക്‌ ഷോപ്പിൽ കാർ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു. സഹോദരൻ: അനുരാജ്. മൃതദേഹം തൃപ്പൂണിത്തുറ താലൂക് ആശുപത്രിയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lightningdied
News Summary - The young man died of lightning
Next Story