ജില്ലയിലെ ആദ്യ ആദിവാസി പഞ്ചായത്ത് പ്രസിഡൻറായി കാന്തി വെള്ളക്കയ്യൻ
text_fieldsകോതമംഗലം: സംസ്ഥാനത്തെ ഏറ്റവും വിസ്തൃതമായ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിനെ ഇനി ആദിവാസി വനിത നയിക്കും. ജില്ലയിലെ ആദ്യ ആദിവാസി പഞ്ചായത്ത് പ്രസിഡൻറായി കാന്തി വെള്ളക്കയ്യൻ ചുമതലയേറ്റു. പ്രസിഡൻറ് സ്ഥാനം പട്ടികവർഗ സംവരണമായ പഞ്ചായത്തിെൻറ ഭരണം യു.ഡി.എഫാണ് നേടിയത്. 17 വാർഡുകളിൽ പത്തും വിജയിച്ചാണ് യു.ഡി.എഫ് ഭരണം തിരിച്ചുപിടിച്ചത്.
കുട്ടമ്പുഴ പഞ്ചായത്തിൽ മൂന്ന് പട്ടികവർഗ സംവരണ വാർഡുകളാണ് ഉണ്ടായിരുന്നത്. മറ്റ് രണ്ട് വാർഡുകളിലെ യു.ഡി.എഫ് സ്ഥാനാർഥികളും തോറ്റതോടെ കാന്തി പ്രസിഡൻറ് പദവിയിലേക്ക് എത്തുകയായിരുന്നു.കഴിഞ്ഞ ഭരണസമിതിയിൽ അംഗമായിരുന്ന പ്രവർത്തന പരിചയവും കാന്തിക്ക് ഉണ്ട്. സ്ഥാനലബ്ദിയിൽ ഏറെ സന്തോഷമുണ്ടെന്നും ആദിവാസി സമൂഹത്തിന് വേണ്ടിയും മുഴുവൻ ജനങ്ങൾക്കു വേണ്ടിയും നിലകൊള്ളുമെന്ന് കാന്തി പറഞ്ഞു.
എൽ.ഡി.എഫിലെ ചന്ദ്രിക അനൂപിന് ഏഴ് വോട്ടും, കാന്തി വെള്ളക്കയ്യന് 10 വോട്ടും ലഭിച്ചു. സഹോദരെൻറ മകൾ ചന്ദ്രികയായിരുന്നു കാന്തിയുടെ എതിർ സ്ഥാനാർഥിയായി പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ചത്. സത്യപ്രതിജ്ഞക്കുശേഷം കാന്തിയെ ഊരിലുള്ളവരും ബന്ധുക്കളും ചേർന്ന് സ്വീകരിച്ചു.
കാട്ടാന ശല്യം രൂക്ഷമായ കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലകളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന പരാതിയാണ് പഞ്ചായത്ത് പ്രസിഡൻറിന് ആദ്യമായി ലഭിച്ചത്. ആദിവാസി വനിതകൾ പരമ്പരാഗത വേഷത്തിൽ കുമ്മിയടിച്ചുപാടുകയും ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തു. വടാട്ടുപാറയിൽനിന്ന് വിജയിച്ച ബിൻസി മോഹനനാണ് വൈസ് പ്രസിഡൻറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.