ബജറ്റിൽ ജില്ലക്ക് തലോടൽ, തീരമേഖലക്ക് പ്രതീക്ഷ പകരുന്ന പ്രഖ്യാപനങ്ങൾ
text_fieldsകൊച്ചി: ഇടതുസർക്കാറിെൻറ അവസാന ബജറ്റിൽ കുന്നോളം പ്രതീക്ഷയിലായിരുന്നു ജില്ല. ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചുകഴിഞ്ഞപ്പോൾ തലോടലിെൻറ ആശ്വാസമാണ് ജില്ലക്ക്.
കൊച്ചി നഗരത്തിെൻറയും ഉപനഗരങ്ങളുടെയും റോഡ് വികസനം അടക്കം വൻതുക വേണ്ടി വരുന്ന പദ്ധതികൾക്കൊന്നും കാര്യമായ പരിഗണന ബജറ്റിലില്ല. റോഡ് നിർമാണം, കനാൽ നവീകരണം എന്നിവയെല്ലാം തൊട്ടുതലോടി കടന്നുപോയപ്പോൾ വാണിജ്യ, വ്യവസായ മേഖലകൾക്കും കാര്യമായ മെച്ചമുണ്ടായിട്ടില്ല. മത്സ്യബന്ധന മേഖലയെ പരിഗണിച്ചപ്പോൾ ജില്ലയുടെ പ്രധാന കാർഷിക ഉൽപന്നങ്ങളായ പൈനാപ്പിൾ, ഏത്തപ്പഴം എന്നിവക്ക് പിന്തുണ ലഭിച്ചില്ല. തീരമേഖലക്ക് പ്രതീക്ഷ പകരുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്.
കടലിന് 50 മീറ്റർ പരിധിയിലുള്ളവരെ മാറ്റിപ്പാർപ്പിക്കുമെന്നതും മത്സ്യത്തൊഴിലാളികൾക്കായുള്ള പ്രഖ്യാപനങ്ങളും വർഷങ്ങളായി ദുരിതമനുഭവിക്കുന്നവർക്കുള്ള പ്രതീക്ഷകളാണ്. ചെല്ലാനത്തും വൈപ്പിനിലും കടൽകയറ്റത്തിെൻറ പ്രയാസം അനുഭവിക്കുന്നവർ ഈ ബജറ്റിലെ പ്രഖ്യാപനങ്ങളെങ്കിലും പാലിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ്.
കൊച്ചി മെട്രോ, വാട്ടർ മെേട്രാ എന്നിവയുടെ വികസനവും മുനമ്പം പാലവും ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. വിനോദ സഞ്ചാര മേഖലക്ക് ആശ്വാസമേകുന്ന പ്രഖ്യാപനങ്ങളും ബജറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. കേരളത്തെ ബ്രാൻഡ് ചെയ്യാൻ നീക്കിവെക്കുമെന്ന പ്രഖ്യാപിച്ച 100 കോടിയുടെ ഗുണഫലം കൊച്ചിക്കും ലഭിക്കും.
റോഡ് ഗതാഗതം സുഗമമാക്കലിൽ നിരാശ
കൊച്ചി: നഗരത്തിലേക്കുള്ള റോഡ് ഗതാഗതം സുഗമമാക്കാനുള്ള പദ്ധതികൾ അവഗണിക്കപ്പെട്ടുവെന്നതാണ് ബജറ്റിലെ നിരാശ. ബാനർജി റോഡിലെ കുരുക്ക് പരിഹരിക്കാൻ 25 വർഷം മുമ്പ് പ്രഖ്യാപിക്കപ്പെട്ട ഗോശ്രീ-മാമംഗലം റോഡ് യാഥാർഥ്യമാക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ ബജറ്റിലില്ല. സ്ഥലമേറ്റെടുക്കൽ അടക്കം പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങളൊന്നുമില്ല.
പുല്ലേപ്പടി-തമ്മനം റോഡിെൻറ ചെറിയ ഭാഗത്ത് മാത്രമാണ് ഇതുവരെ വികസനം നടപ്പാക്കാനായത്. മുടങ്ങിക്കിടക്കുന്ന സ്ഥലമെടുപ്പ് പൂർത്തിയാക്കാനുള്ള നിർദേശങ്ങളുമില്ല. പള്ളുരുത്തി സമാന്തരപാത അടക്കം പശ്ചിമ കൊച്ചിയുടെ റോഡ് വികസനത്തിനും ആവശ്യമുയർന്നെങ്കിലും നിരാശയാണ് ഫലം.
അതേസമയം, മാന്ത്ര കനാൽ പദ്ധതി ബജറ്റിലുൾപ്പെട്ടത് ആശ്വാസമാണ്. മൂവാറ്റുപുഴനിന്ന് കാക്കനാട്ടേക്കുള്ള നാലുവരിപ്പാത കഴിഞ്ഞ ഇടതു സർക്കാറിെൻറ കാലത്ത് പ്രഖ്യാപിക്കപ്പെട്ടെങ്കിലും കാര്യമായി മുന്നോട്ടുപോയില്ല.ഈ ബജറ്റിലും പാതക്ക് തുക പ്രഖ്യാപിച്ചിട്ടില്ല. പാലാരിവട്ടം- കാക്കനാട് സിവിൽ ലൈൻ റോഡ്, ആലുവ സമാന്തര പാലം തുടങ്ങിയ പദ്ധതികൾക്കും ഇടം ലഭിച്ചില്ല.
തേവര പണ്ഡിറ്റ് കറുപ്പൻ റോഡ് എലിവേറ്റഡ് സമാന്തര പാതയടക്കം കൊച്ചിയിലെ പ്രധാന റോഡ് ശൃംഖല പദ്ധതി പുതുതായി ഏറ്റെടുക്കുമെന്നപ്രഖ്യാപനം ബജറ്റിലുള്ളത് മാത്രമാണ് ആശ്വാസം.
ജില്ലക്ക് ലഭിച്ചത്
100 വർഷം പിന്നിടുന്ന ആലുവ യു.സി കോളജിൽ പുതിയ ലൈബ്രറി കെട്ടിടം നിർമിക്കാൻ അഞ്ച് കോടി
-െകാച്ചി കിൻഫ്ര ഹൈടെക് പാർക്കിലെ ടെക്നോളജി ഇന്നവേഷൻ സോൺ സംവിധാനം ശക്തിപ്പെടുത്താൻ 10 കോടി
-ഇൻഫോപാർക്ക് വികസനത്തിന് 36 കോടി
-കൊച്ചി-മംഗളൂരു വ്യവസായിക ഇടനാഴിക്ക് വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കും
-കൊച്ചിയിലെ നിർദിഷ്ട പെട്രോ കെമിക്കൽ പാർക്കിൽ ബൾക്ക് ഡ്രഗുകൾ ഉൽപാദിപ്പിക്കാൻ പുതിയ ഫാർമ പാർക്ക്
-െകാച്ചിയിെല 240 ഏക്കർ ൈഹെെടക് പാർക്കിെല സൗകര്യങ്ങൾ വർധിപ്പിക്കും
-ആമ്പല്ലൂരിലെ ഇലക്ട്രോണിക് ഹാർഡ്െവയർ പാർക്ക് നിർമാണം ഊർജിതപ്പെടുത്തും
-അയ്യമ്പുഴ ഗിഫ്റ്റ് സിറ്റിക്ക് 20 കോടി
-കൊച്ചി ബിനാലെക്ക് ഏഴ് കോടി
-പെരുമ്പാവൂരിൽ അന്തർ സംസ്ഥാന തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിൽ പൊതുസൗകര്യങ്ങൾ സൃഷ്ടിക്കാൻ പദ്ധതി
-ഇടമലയാർ, മൂവാറ്റുപുഴയാർ ജലേസചന പദ്ധതികൾക്ക് 40 േകാടി
-കൊച്ചി കാൻസർ സെൻറർ 2021-22ൽ പൂർത്തിയാക്കും
-38 കോടിയുടെ തൃപ്പൂണിത്തുറ ആയുർവേദ റിസർച് സെൻറർ 2021-22ൽ പ്രവർത്തനം തുടങ്ങും
-കടവന്ത്രയിൽ സിനിമ പോസ്റ്റ് പ്രൊഡക്ഷൻ സെൻറർ
-കൂനമ്മാവിലെ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചെൻറ ആസ്ഥാനം മ്യൂസിയമാക്കാൻ 50 ലക്ഷം
-മീഡിയ അക്കാദമിക്ക് അഞ്ച് കോടി
-തേവര പണ്ഡിറ്റ് കറുപ്പൻ റോഡ് എലവേറ്റഡ് സമാന്തര പാതയടക്കം കൊച്ചിയിലെ പ്രധാന റോഡ് ശൃംഖല പദ്ധതി പുതുതായി ഏറ്റെടുക്കും
-എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വാണിജ്യാടിസ്ഥാനത്തിൽ പുനരുദ്ധരിക്കും
-കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന് ഒമ്പത് കോടി
-കൊച്ചി വാട്ടർ മെട്രോയുടെ 19 ജെട്ടി ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യും. രണ്ടാം ഘട്ടമായി 19 എണ്ണം 2021-22ൽ പൂർത്തീകരിക്കും.
-െകാച്ചി െമട്രോയുെട േപട്ട മുതൽ തൃപ്പൂണിത്തുറ വെര രണ്ട് കി.മീ. എക്സ്റ്റൻഷൻ 2021-22ൽ പൂർത്തിയാകും.
-1957 േകാടി രൂപ െചലവിൽ കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് ഐ.ടി സിറ്റി വരെ മെട്രോ നീട്ടും
-നികുതി വകുപ്പിെൻറ അടിസ്ഥാനസൗകര്യ വികസനത്തിെൻറ ഭാഗമായി എറണാകുളത്ത് അഡീഷനൽ നികുതി േകാംപ്ലക്സ് നിർമിക്കും
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.