കേരള മത്സ്യത്തൊഴിലാളി ഐക്യ വേദി: ചാൾസ് ജോർജ് പ്രസിഡന്‍റ്, എൻ.എ.ജെയിൻ സെക്രട്ടറി
text_fieldsകൊച്ചി: കേരള മത്സ്യത്തൊഴിലാളി ഐക്യ വേദിയുടെ സംസ്ഥാന പ്രസിഡന്‍റായി ചാൾസ് ജോർജിനേയും സെക്രട്ടറിയായി എൻ.എ.ജെയിനേയും തെരഞ്ഞെടുത്തു. എറണാകുളത്ത് ചേർന്ന സംഘടനയുടെ സംസ്ഥാന സമ്മേളനമാണ് ഇരുവരേയും തെരഞ്ഞെടുത്തത്.
സി.എസ്.രാജു (കോട്ടയം) വൈസ് പ്രസിഡന്‍റായും, വി.എം. ആനന്ദൻ (ആലപ്പുഴ ) ജോയിന്‍റ് സെക്രട്ടറിയായും കെ.വി. ആനന്ദൻ (വൈപ്പിൻ ) ട്രഷററായും പതിനേഴംഗ സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.
പ്രതിനിധി സമ്മേളനം ടി.യു സി.ഐ. സംസ്ഥാന പ്രസിഡന്‍റ് എം.കെ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ബ്ലൂ ഇക്കോണമി നയം തിരുത്തുക, കേന്ദ്ര ഫിഷറി ബിൽ സംസ്ഥാനങ്ങളുടേയും, മത്സ്യത്തൊഴിലാളികളുടേയും താൽപര്യം സംരക്ഷിച്ചു കൊണ്ടു ഭേദഗതി ചെയ്യുക , പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധന പിൻ വലിക്കുക, മേഖലയ്ക്ക് പ്രത്യേക ക്വാട്ട അനുവദിക്കുക, കാപികോ കമ്പനിയുടെ അനധികൃത നിർമിതികൾ പൊളിച്ചു മാറ്റി വേമ്പനാട്ടുകായലിനെ സംരക്ഷിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ഈ വിഷയങ്ങളെ കേന്ദ്രീകരിച്ച് വിപുലമായ പ്രചാരണ - പ്രക്ഷോഭ പരിപാടികൾക്കും സംഘടന രൂപം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.