കേരള ഹൈക്കോടതി സിറ്റിങ് ജഡ്ജ് എൻ നഗരേഷിനെതിരെ നടപടി സ്വീകരിക്കണം -കേരള മുസ്ലീം ജമാഅത്ത് കൗൺസിൽ
text_fieldsകൊച്ചി: ആർ.എസ്.എസ് സൈദ്ധാന്തികൻ ആർ ഹരിയുടെ അനുസ്മരണ സമ്മേളനത്തിൽ കേരള ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജ് എൻ നഗരേഷ് അധ്യക്ഷത വഹിക്കുന്നത് തികച്ചും നിയമവിരുദ്ധവും അനുചിതവും ഭരണഘടനാ ലംഘനവും ആണെന്ന് ആണെന്നും അതിനെതിരെ നടപടിയെടുക്കണം എന്നും കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു.
ആർ.എസ്.എസ് സർ കാര്യ വാഹ് ദത്ത ത്രേയ ഹോസ ബാളേ ഉദ്ഘാടനം ചെയ്യുന്ന മീറ്റിംഗ് ആണ് കേരള ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജ് അധ്യക്ഷത വഹിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ മൗലിക തത്വമായ മതേതരത്വത്തിൽ വിശ്വസിക്കാത്ത, മതന്യൂനപക്ഷങ്ങളെ ശത്രുക്കളായി കാണുന്നവരുടെയും പ്രസ്ഥാനം നടത്തുന്ന യോഗത്തിൽ കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജി പങ്കെടുക്കുന്നത് നിയമ സംവിധാനത്തിലുള്ള ന്യൂനപക്ഷങ്ങൾക്കുള്ള വിശ്വാസ്യതയ്ക്ക് തന്നെ മങ്ങൽ ഏറ്റിട്ടുണ്ട്.
ഗുരുതരമായ ഈ പ്രശ്നം ചൂണ്ടിക്കാട്ടി കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യക്കും, കേരള ചീഫ് ജസ്റ്റിസിനും പരാതി അയക്കാൻ തീരുമാനിച്ചു സംസ്ഥാന പ്രസിഡന്റ് അഡ്വ എം താജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.എച്ച് ഷാജി പത്തനംതിട്ട, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കമാൽ എം മാക്കിയിൽ ആലപ്പുഴ,സംസ്ഥാന ട്രഷറർ സി.ഐ പരീദ് എറണാകുളം,സംസ്ഥാന വർക്കിംഗ് ചെയർമാൻ അഡ്വ ജഹാംഗീർ തിരുവനന്തപുരം,വൈസ് പ്രസിഡന്റ് മാവുടി മുഹമ്മദ് ഹാജി ,എറണാകുളം ജില്ല പ്രസിഡന്റ് ഹൈദ്രോസ് കാരോത്ത്കുഴി,യൂത്ത് കൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ എം.ബി അമീൻഷാ കോട്ടയം എന്നിവർ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.