പെറ്റിയടി ഉൗർജിതമാക്കി പൊലീസ്; പിഴയടച്ച് വലഞ്ഞ് ജനം
text_fieldsമൂവാറ്റുപുഴ: 'ടാർഗറ്റ് തികക്കാൻ' പൊലീസ് തുനിഞ്ഞിറങ്ങിയതോടെ പിഴയടച്ച് വലഞ്ഞ് പൊതുജനം. പ്രതിഷേധം ഉയർന്നിട്ടും പെറ്റിയടിക്കൽ കൂടുതൽ ഊർജിതമാക്കുകയാണ്.
ഹെൽമറ്റ് െവച്ചാലും മാസ്ക് ധരിച്ചാലും എന്തെങ്കിലുമൊക്കെ ഗതാഗതനിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി പെറ്റിയടിക്കുകയാണെന്നാണ് പരാതി. ഒരു ബൈക്കിൽ രണ്ടുപേർ യാത്ര ചെയ്താൽ ഒരേ കുടുംബത്തിലല്ലാത്തവരാണെങ്കിൽ പെറ്റിക്കേസെടുക്കാനാണ് നിർദേശം.
ഇത്തരം കേസുകളാണ് കൂടുതലായുള്ളത്. മാസ്ക് ധരിച്ചാലും ഹെൽമറ്റ് ധരിച്ചാലും ബൈക്കിലുള്ളത് ഒരേ കുടുംബത്തിലുള്ളവരല്ലെങ്കിൽ പെറ്റിക്കേസിനുള്ള പിഴ കൊടുത്തേ മതിയാകൂ. കോവിഡ് ദുരിതകാലത്ത് കടുത്ത പ്രതിസന്ധിയിലായിരിക്കുന്ന നാട്ടുകാരിൽനിന്ന് പണം പിഴിയുന്നതിനെതിരെ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്. പൊലീസുകാർക്ക് ടാർഗറ്റ് നൽകിയിരിക്കുന്നതിനാലാണ് ഇത്തരത്തിൽ വ്യാപകമായി പെറ്റിയടിക്കുന്നതെന്നും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.