കിഴക്കമ്പലത്ത് രാഷ്ട്രീയ നീക്കങ്ങൾ സജീവം
text_fieldsകിഴക്കമ്പലം: കോവിഡിനെത്തുടര്‍ന്ന് തെരെഞ്ഞടുപ്പ് മാറ്റിവെക്കുമെന്ന ആശങ്കക്കിടയിലും കിഴക്കമ്പലത്ത് രാഷ്ട്രീയചര്‍ച്ച സജീവം. ട്വൻറി 20യാണ് പഞ്ചായത്ത് ഭരിക്കുന്നത്.
ട്വൻറി 20 പഞ്ചായത്ത് ഭരണനേട്ടങ്ങള്‍ വിവരിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടികള്‍ അതിനെ ശക്തമായി നിഷേധിക്കുകയാണ്. കിഴക്കമ്പലം വികസനത്തിെൻറ കാര്യത്തില്‍ വളരെ പിന്നിലാെണന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഉന്നയിക്കുന്നത്. ജില്ലയില്‍തന്നെ 60ാം സ്ഥാനത്താണ് കിഴക്കമ്പലം പഞ്ചായത്ത്. കമ്പനിക്ക് ഗുണം ലഭിക്കുന്ന റോഡുകള്‍ മാത്രമാണ് ടാർ ചെയ്യുന്നതെന്ന ആരോപണവും അവര്‍ ഉന്നയിക്കുന്നുണ്ട്. കൂടാതെ വോട്ടേഴ്‌സ് ലിസ്റ്റില്‍ അനധികൃതമായി പേരുചേര്‍ക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് കലക്ടര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
പരിഹാരമായിെല്ലങ്കില് കോടതിയെ സമീപിച്ചേക്കും. സംവരണ മണ്ഡലങ്ങള്‍ തീരുമാനമായാല്‍ സമാനമനസ്‌കരുമായി ചേര്‍ന്ന് പൊതുസ്ഥാനാർഥികളെ നിര്‍ത്തിയും മറ്റുസ്ഥലങ്ങളില്‍ സ്വാധീനമുള്ളവരെ കണ്ടെത്തിയും രംഗത്തിറക്കാനാണ് കോണ്‍ഗ്രസ് നീക്കം.
എന്നാല്‍, നേരത്തേതന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചിരിക്കുകയാണ് ട്വൻറി 20.
റോഡുകള്‍ അധികവും രാഷ്ട്രീയ പാര്‍ട്ടികളുെട ഇടപെടലുകള്‍മൂലം നന്നാക്കാന്‍ കഴിയുന്നിെല്ലന്നാണ് ട്വൻറി 20യുടെ വാദം. കിഴക്കമ്പലത്തിനുപുറമെ ഐക്കരനാട്, മഴുവന്നൂര്‍, കുന്നത്തുനാട് പഞ്ചായത്തുകളില്‍ മത്സരിക്കാനും ട്വൻറി 20 നീക്കം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.