കൊച്ചിയൊരുങ്ങുന്നു, സൈക്കിൾസ് ഫോർ ചേഞ്ച് ചലഞ്ചിന്
text_fieldsകൊച്ചി: സൈക്കിളിെൻറ ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള 'ഇന്ത്യ സൈക്കിൾസ് ഫോർ ചേഞ്ച് ചലഞ്ച്' ഒരുക്കത്തിെൻറ ഭാഗമായി കൊച്ചിയിലെ ആദ്യയോഗം കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിെൻറ (സി.എസ്.എം.എൽ) നേതൃത്വത്തിൽ നടന്നു.
കൊച്ചിയിൽ ചലഞ്ച് നടപ്പാക്കുന്നതിനുള്ള റൂട്ട്, തന്ത്രങ്ങൾ എന്നിവ അന്തിമ രൂപം നൽകാനാണ് യോഗം സംഘടിപ്പിച്ചത്. നഗരത്തിലെ വിവിധ ഭാഗങ്ങളിെല സൈകിൾ പാതകളിൽ ചലഞ്ച് നടപ്പാക്കുന്നതിെൻറ സാധ്യതകൾ ചർച്ച ചെയ്തു.
സി.എസ്.എം.എൽ സി.ഇ.ഒ അൽകേഷ് കുമാർ ശർമ അധ്യക്ഷത വഹിച്ചു. കലക്ടർ, കൊച്ചി കോർപറേഷൻ സെക്രട്ടറി, മോട്ടോർ വാഹന വകുപ്പ് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ, ട്രാഫിക് അസി.കമീഷണർ, കൊച്ചി മെട്രോ പ്രതിനിധികൾ, സൈക്കിളിസ്റ്റുകൾ തുടങ്ങിയവരാണ് ചലഞ്ച് മുന്നൊരുക്ക സമിതിയിലുള്ളത്.
ചലഞ്ച് വിജയിക്കണമെങ്കിൽ കൊച്ചിയിൽ അഞ്ച് കി.മീ. ദൈർഘ്യമുള്ള റോഡിൽ പരീക്ഷണം നടത്തി നിർദേശം സമർപ്പിക്കണം. ഇതിനുള്ള അവസാന തീയതി ഒക്ടോബർ 14ആണ്. വിജയിക്കുന്ന 11 നഗരങ്ങൾ രണ്ടാം ഘട്ടത്തിലേക്ക് കടക്കും.
കൊച്ചിയിലെ സൈക്കിളിങ് അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കാനായി സി.എസ്.എം.എൽ ഓൺലൈൻ സർവേ നടത്തുന്നു. https://forms.gle/6qzMKNPicPY2PwMs9 എന്ന ലിങ്ക് വഴി പങ്കെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.