102 ഓക്സിജൻ കിടക്ക; കൊച്ചിയിൽ കോവിഡ് ആശുപത്രി തുറന്നു
text_fieldsകൊച്ചി: തദ്ദേശ സ്ഥാപനത്തിെൻറ നേതൃത്വത്തിൽ രാജ്യത്ത് ആദ്യമായി ആരംഭിച്ചതെന്ന വിശേഷണത്തോടെ കൊച്ചിയിൽ കോവിഡ് ആശുപത്രി തുറന്നു. വില്ലിങ്ടണ്‍ ഐലൻഡിലെ സാമുദ്രിക ഹാളിലാണ് 102 ഓക്സിജന്‍ കിടക്കകളുള്ള ആശുപത്രി. കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ചെയർപേഴ്സൻ ഡോ. എം. ബീന ഉദ്ഘാടനം ചെയ്തു.
കേരളത്തിലെതന്നെ മികച്ച സൗകര്യങ്ങളുള്ള കോവിഡ് ആശുപത്രിയില്‍ നാല് ഷിഫ്റ്റുകളിൽ ഡോക്ടര്‍മാരും സ്റ്റാഫ് നഴ്സ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടർമാര്‍ ഉള്‍പ്പെടെ ജീവനക്കാരും ഡ്യൂട്ടിയിലുണ്ടാകും.
ജില്ല ഭരണകൂടത്തിെൻറ കെയര്‍ സോഫ്റ്റ്വെയര് വഴിയാണ് രോഗികളെ പ്രവേശിപ്പിക്കുക. അടുത്ത ദിവസം മുതല്‍ രോഗികളെ പ്രവേശിപ്പിക്കാവുന്ന വിധത്തില്‍ ആശുപത്രി സജ്ജമാണ്. കോവിഡ് രോഗികള്‍ക്ക് ഏറെ ആശ്വാസമാകുന്ന ആശുപത്രി കോവിഡിന് മറ്റൊരു തരംഗമുണ്ടായാലും മുതൽക്കൂട്ടാകും.
ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് ടി.കെ. അഷറഫ്, പി.ആര്. റെനീഷ്, ഷീബ ലാല്‍, സുനിത ഡിക്സണ്‍, ജെ. സനില്മോന്, വി.എ. ശ്രീജിത്ത്, ആൻറണി കുരീത്തറ, ബെനഡിക്ട് ഫെര്‍ണാണ്ടസ്, ടി. പത്മകുമാരി, സി.എ. ഷക്കീര്‍, ഡോ. മാത്യൂസ് എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.