കബീർ കൊച്ചിയുടെ നേതൃത്വത്തിൽ സംസ്കരിച്ചത് 106 മൃതദേഹങ്ങൾ
text_fieldsമട്ടാഞ്ചേരി: കേരളത്തിലെ ആദ്യ കോവിഡ് മരണം മുതൽ 106 പേരുടെ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി മട്ടാഞ്ചേരി ചുള്ളിക്കൽ 14/ 1874 ൽ താമസിക്കുന്ന കബീർ കൊച്ചിയെന്ന സാമൂഹിക പ്രവർത്തകൻ. കൊച്ചിയിലെ കോവിഡ് കേസുകളിൽ ബന്ധുക്കളുടെ ആദ്യ വിളി വരുന്നത് ഐഡിയൽ റിലീഫ് വിംഗ് കേരള ഗ്രൂപ് ലീഡർ കൂടിയായ ഇദ്ദേഹത്തിനാകും. മരുന്നുകളും ഭക്ഷ്യക്കിറ്റുകളും എത്തിക്കാനും മുന്നിലുണ്ട്. ഖബറടക്കുന്നതും ചിതയൊരുക്കുന്നതുമെല്ലാം കബീറിെൻറ നേതൃത്വത്തിലാണ്.
2020 മാർച്ചിൽ കേരളത്തിലെ ആദ്യ കോവിഡ് മരണം കൊച്ചിയിലായിരുന്നു. ഭീതിയോടെ പലരും അകന്നു നിന്നപ്പോൾ കബീറിെൻറ നേതൃത്വത്തിലാണ് ഖബറടക്കം നടത്തിയത്. നിരവധി വീടുകൾ അണുമുക്തമാക്കാനും നേതൃത്വം നൽകി. കുടുംബങ്ങളെ കൗൺസിലിങിലൂടെ ഭീതി അകറ്റാനും യോഗാചാര്യനും അക്യുപഞ്ചർ വിദഗ്ധനും, ന്യൂറോ തെറാപ്പിസ്റ്റുമായ കബീറുണ്ട്.
കവളപ്പാറയിലും പെട്ടിമുടിയിലും നടന്ന ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഉന്നത ഉദ്യോഗസ്ഥരുടെ പ്രശംസ ലഭിച്ചിട്ടുണ്ട്. ഭാര്യ ഷമീറയും മക്കളായ നൂറുൽ ഹിദായ, ദിയാ ഫാത്തിമ, അലി സമാൻ എന്നിവരും പ്രവർത്തനങ്ങൾക്ക് പിന്തുണയുമായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.