കൊച്ചിയിലേക്ക് 10,600 കോടിയുടെ നിേക്ഷപമെന്ന് മന്ത്രി
text_fieldsകൊച്ചി: കൊച്ചിയിലേക്ക് വരുന്നത് 10,600 കോടിയുടെ നിേക്ഷപം. സ്വകാര്യ മേഖലയിൽ വൻ വ്യവസായ സംരംഭങ്ങളാണ് കൊച്ചിയിലെത്തുന്നതെന്നും മന്ത്രി രാജീവ് നിയമസഭയെ അറിയിച്ചു. കഴിഞ്ഞ സർക്കാറിെൻറ കാലത്തും ഈ സർക്കാറിെൻറ കാലത്തുമായി കെ.എസ്.ഐ.ഡി.സിയുടെ ധനസഹായത്തോടെ സ്വകാര്യ മേഖലയിൽ വൻ വ്യവസായ സംരംഭങ്ങൾ ആരംഭിച്ചു.
കിൻഫ്ര കൊച്ചി അമ്പലമുകൾ പെട്രോ കെമിക്കൽ പാർക്കിൽ ബി.പി.സി.എലിെൻറ വികസന പദ്ധതികൾക്ക് 170 ഏക്കർ ഭൂമി അലോട്ട് ചെയ്തു.
ഈ പദ്ധതി പൂർണ തോതിൽ സജ്ജമാകുമ്പോൾ 10,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു.
ഈ സർക്കാറിെൻറ കാലത്ത് ഐ.ടി അധിഷ്ഠിത പദ്ധതിക്ക് ഇന്നവേഷൻ പാർക്ക് സ്ഥാപിക്കാൻ ടാറ്റ കൺസൾട്ടൻസി സർവിസസ് എന്ന സ്ഥാപനത്തിന് കൊച്ചിയിലെ കാക്കനാെട്ട ഇലക്ട്രോണിക് മാനുഫാക്ചറിങ് ക്ലസ്റ്ററിൽ 36 ഏക്കർ സ്ഥലം അലോട്ട് ചെയ്തു.
പദ്ധതി പൂർണതോതിൽ പ്രവർത്തിക്കുമ്പോൾ 600 കോടിയുടെ നിക്ഷേപം വരും. കെ.എസ്.ഐ.ഡി.സിയുടെ ധനസഹായത്തോടെ ചെങ്ങന്നൂരിൽ തുടങ്ങിയ ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് എൻ.ആർ.ഐ നിക്ഷേപം ലഭിച്ചു. സംസ്ഥാനത്തെ നിലവിലെ സാഹചര്യം സംരംഭങ്ങൾക്ക് അനുകൂലമാണ്. സംരംഭകരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനാവശ്യമായ ഘട്ടങ്ങളിൽ നിയമനിർമാണം അടക്കമുള്ള നടപടി സർക്കാർ സ്വീകരിെച്ചന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.