Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതുവര്‍ഷത്തില്‍ 1.3...

പുതുവര്‍ഷത്തില്‍ 1.3 ലക്ഷം യാത്രക്കാര്‍; കുതിച്ച് കൊച്ചി മെട്രോ

text_fields
bookmark_border
metro
cancel
camera_alt

പു​തു​വ​ർ​ഷത്തലേ​ന്ന് കൊ​ച്ചി മെ​ട്രോ​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട തി​ര​ക്ക്

കൊ​ച്ചി: യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ നേ​ട്ട​ങ്ങ​ളു​മാ​യി പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​റ്റ്​ കൊ​ച്ചി മെ​ട്രോ. ഡി​സം​ബ​ര്‍ 31 മു​ത​ല്‍ പു​തു​വ​ര്‍ഷ പു​ല​ര്‍ച്ച​വ​രെ കൊ​ച്ചി മെ​ട്രോ​യി​ല്‍ യാ​ത്ര​ചെ​യ്ത​വ​രു​ടെ എ​ണ്ണം 1.3 ല​ക്ഷം ക​ട​ന്നു. ഡി​സം​ബ​റി​ല്‍ മാ​ത്രം 32,35,027 പേ​ര്‍ യാ​ത്ര ചെ​യ്ത​തോ​ടെ പ്ര​തി​മാ​സ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ റെ​ക്കോ​ഡ്​ വ​ര്‍ധ​ന നേ​ടി. ഡി​സം​ബ​റി​ല്‍ യാ​ത്രാ​ടി​ക്ക​റ്റ് ഇ​ന​ത്തി​ല്‍ 10.15 കോ​ടി വ​രു​മാ​നം നേ​ടി മ​റ്റൊ​രു നേ​ട്ട​വും മെ​ട്രോ കൈ​വ​രി​ച്ചു. മു​ന്‍വ​ര്‍ഷം ഡി​സം​ബ​റി​ലെ യാ​ത്ര​ക്കാ​രു​ടെ ആ​കെ എ​ണ്ണം 29,59,685ഉം ​വ​രു​മാ​നം 9,24,69,402ഉം ​ആ​യി​രു​ന്നു.

ജൂ​ലൈ മു​ത​ല്‍ പ്ര​തി​ദി​നം ഒ​രു ല​ക്ഷ​ത്തി​ലേ​റെ യാ​ത്ര​ക്കാ​രെ നേ​ടു​ന്ന മെ​ട്രോ ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍ഷ​മാ​യി തു​ട​ര്‍ച്ച​യാ​യി പ്ര​വ​ര്‍ത്ത​ന ലാ​ഭ​വും ഉ​ണ്ടാ​ക്കി. 2023 സാ​മ്പ​ത്തി​ക വ​ര്‍ഷം 5.35 കോ​ടി​യാ​യി​രു​ന്ന പ്ര​വ​ര്‍ത്ത​ന ലാ​ഭം 2024 സാ​മ്പ​ത്തി​ക വ​ര്‍ഷം 22.94 കോ​ടി​യാ​യാ​ണ് വ​ര്‍ധി​ച്ച​ത്.

ല​ക്ഷ്യം പ്ര​തി​ദി​നം ഒ​ന്ന​ര ല​ക്ഷം യാ​ത്ര​ക്കാ​ർ

പ്ര​തി​ദി​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 1.5 ല​ക്ഷ​ത്തി​ലെ​ത്തി​ക്കാ​നാ​ണ് 2025ല്‍ ​ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് കെ.​എം.​ആ​ര്‍.​എ​ല്‍ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ലോ​ക്‌​നാ​ഥ് ബ​ഹ്‌​റ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​വ​ര്‍ഷം പ്ര​തി​ദി​നം ഒ​രു ല​ക്ഷം യാ​ത്ര​ക്കാ​രെ​യാ​ണ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.

കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ അ​ത് നേ​ടി. നി​ര​ക്കു​ക​ളു​ടെ യു​ക്തി​സ​ഹ​മാ​യ ഏ​കീ​ക​ര​ണം, വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ന​ല്‍കി​യ നി​ര​ക്കി​ള​വ്, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ള​ള പ്ര​ചാ​ര​ണം, കൃ​ത്യ​ത​യാ​ര്‍ന്ന സ​ര്‍വി​സ്, വൃ​ത്തി, ശു​ചി​ത്വം, ജീ​വ​ന​ക്കാ​രു​ടെ മി​ക​ച്ച പെ​രു​മാ​റ്റം, യാ​ത്ര​ക്കാ​രു​ടെ സ​ഹ​ക​ര​ണം തു​ട​ങ്ങി​യ നി​ര​വ​ധി ഘ​ട​ക​ങ്ങ​ള്‍ ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​തി​ന് സ​ഹാ​യി​ച്ചെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ടി​ക്ക​റ്റി​ങ്ങി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന രാ​ജ്യ​ത്തെ ഏ​ക മെ​ട്രോ​യാ​ണി​തെ​ന്നും ഈ ​വ​ര്‍ഷം ടി​ക്ക​റ്റി​ങ് സ​മ്പ്ര​ദാ​യം സ​മ്പൂ​ര്‍ണ​മാ​യും ഡി​ജി​റ്റ​ലൈ​സ് ചെ​യ്യാ​നാ​ണ് പ​രി​ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​തി​ലൂ​ടെ കൂ​ടു​ത​ല്‍ യു​വാ​ക്ക​ളെ ആ​ക​ര്‍ഷി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ലാ​സ്റ്റ്‌​മൈ​ല്‍, ഫ​സ്റ്റ്‌​മൈ​ല്‍ ക​ണ​ക്ടി​വി​റ്റി കൂ​ട്ടി പ്ര​തി​ദി​ന യാ​ത്ര​ക്കാ​രെ കൂ​ടു​ത​ൽ ആ​ക​ർ​ഷി​ക്കാ​നാ​യി 15 ഇ​ല​ക്ട്രി​ക് ബ​സു​ക​ളു​ടെ സ​ര്‍വി​സ് ഉ​ട​ൻ ആ​രം​ഭി​ക്കും.

വി​വി​ധ റൂ​ട്ടു​ക​ളി​ല്‍ പ​രീ​ക്ഷ​ണ ഓ​ട്ടം പൂ​ര്‍ത്തി​യാ​ക്കി​യാ​ലു​ട​ന്‍ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളെ​യും വാ​ട്ട​ര്‍ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളെ​യും ബ​ന്ധി​പ്പി​ച്ച് ഇ-​ബ​സ് സ​ര്‍വി​സ് ആ​രം​ഭി​ക്കും.

വാ​ട്ട​ർ മെ​ട്രോ​യി​ൽ 35 ല​ക്ഷ​ത്തോ​ളം യാ​ത്ര​ക്കാ​ർ

വാ​ട്ട​ര്‍ മെ​ട്രോ​യി​ല്‍ ഇ​തു​വ​രെ 35 ല​ക്ഷ​ത്തോ​ളം പേ​ര്‍ യാ​ത്ര ചെ​യ്തു. വാ​ട്ട​ര്‍ മെ​ട്രോ​യു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നെ തു​ട​ര്‍ന്ന് ഇ​ന്ത്യ​യി​ലെ 18 സ്ഥ​ല​ങ്ങ​ളി​ല്‍ വാ​ട്ട​ര്‍ മെ​ട്രോ ആ​രം​ഭി​ക്കാ​നു​ള്ള പ​ഠ​നം ന​ട​ത്തു​ന്ന​തി​നു​ള്ള സാ​ധ്യ​ത കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ തേ​ടി​യി​രു​ന്നു.

അ​തി​ന്‍റെ പ്രാ​രം​ഭ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലാ​ണ് വാ​ട്ട​ര്‍ മെ​ട്രോ. അ​ഹ​മ്മ​ദാ​ബാ​ദ്-​സ​ബ​ര്‍മ​തി. സൂ​റ​ത്ത്, മം​ഗ​ലാ​പു​രം, അ​യോ​ധ്യ, ധു​ബ്രി, ഗോ​വ, ഗു​വാ​ഹ​തി, കൊ​ല്ലം, കൊ​ല്‍ക്ക​ത്ത, പാ​റ്റ്​​ന, പ്ര​യാ​ഗ്‌​രാ​ജ്, ശ്രീ​ന​ഗ​ര്‍, വാ​രാ​ണ​സി, മും​ബൈ, വാ​സാ​യ്, ല​ക്ഷ​ദ്വീ​പ്, അ​ന്ത​മാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വാ​ട്ട​ര്‍ മെ​ട്രോ​ക്കു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം, മ​ട്ടാ​ഞ്ചേ​രി വാ​ട്ട​ര്‍ മെ​ട്രോ ടെ​ര്‍മി​ന​ലു​ക​ള്‍ ഈ ​വ​ര്‍ഷം പൂ​ര്‍ത്തി​യാ​ക്കു​മെ​ന്നും ലോ​ക്‌​നാ​ഥ് ബ​ഹ്‌​റ പ​റ​ഞ്ഞു. ഈ ​വ​ര്‍ഷം 15 ബോ​ട്ടു​ക​ള്‍ക്കു​ള്ള ഓ​ര്‍ഡ​ര്‍ കൂ​ടി ന​ല്‍കും.

ഇ​ന്‍ഫോ പാ​ര്‍ക്കി​ലേ​ക്കു​ള്ള പു​തി​യ മെ​ട്രോ പാ​ത​യു​ടെ നി​ര്‍മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മൂ​ന്നാം ഘ​ട്ട​മാ​യി അ​ങ്ക​മാ​ലി​യി​ലേ​ക്ക് മെ​ട്രോ സേ​വ​നം വ്യാ​പി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ടെ വി​ശ​ദ പ​ദ്ധ​തി റി​പ്പോ​ര്‍ട്ട് ത​യാ​റാ​ക്കാ​നു​ള്ള കേ​ന്ദ്രാ​നു​മ​തി ഈ​യി​ടെ ല​ഭി​ച്ചി​രു​ന്നു. കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ളി​ല്‍നി​ന്ന് ല​ഭി​ക്കേ​ണ്ട ഫ​ണ്ട് ത​ട​സ്സ​മി​ല്ലാ​തെ ല​ഭി​ക്കു​ന്ന​ത് പ​ദ്ധ​തി​ക​ളു​ടെ സ​മ​യ​ബ​ന്ധി​ത​മാ​യ പൂ​ര്‍ത്തീ​ക​ര​ണ​ത്തി​ന് അ​ത്യാ​വ​ശ്യ​മാ​ണ്.

വി​ദേ​ശ വാ​യ്പ മാ​ര്‍ച്ചി​ല്‍ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​തെ​ങ്കി​ലും അ​ത് മേ​യ് എ​ങ്കി​ലും ആ​കും. പു​തി​യ വ​ര്‍ഷം കൊ​ച്ചി മെ​ട്രോ​ക്ക് കൂ​ടു​ത​ല്‍ നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ക്കാ​നാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kochi MetroPassengers
News Summary - 1.3 lakh passengers in New Year; Kochi Metro
Next Story