68 ലക്ഷം രൂപയുടെ ടാർ നശിച്ചു; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഭരണസമിതി
text_fieldsചെറായി: എടവനക്കാട് പഞ്ചായത്ത് റോഡ് നവീകരണത്തിന് വാങ്ങിയ 68 ലക്ഷം രൂപയുടെ 115 ഓളം വീപ്പ ടാർ ഉപയോഗിക്കാതെ കാലപ്പഴക്കംമൂലം നശിച്ചു. 2015-2020 കാലഘട്ടത്തിലെ റോഡ് നവീകരണത്തിനായി അന്നത്തെ എൽ.ഡി.എഫ് ഭരണ സമിതി നേരിട്ട് വാങ്ങിയതാണ് ഈ ടാർ. എന്നാൽ, അക്കാലത്ത് നടന്ന റോഡ് നിർമാണത്തിന് ഈ ടാർ ഉപയോഗിക്കാതെ കരാറുകാർ പുറമെ നിന്ന് ടാർ വാങ്ങി റോഡ് നിർമാണം നടത്തുകയും പുറത്തുനിന്ന് വാങ്ങിയ ടാറിന്റെ വില പഞ്ചായത്ത് കരാറുകാർക്ക് നൽകുകയും ചെയ്തു. ഈ അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്നും ഇതിന് കൂട്ടുനിന്ന ഓഡിറ്ററെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നാലാം വാർഡ് മെംബർ ഇ.ആർ. ബിനോയ് ആഗസ്റ്റ് ഏഴിന് കൂടിയ പഞ്ചായത്ത് ഭരണസമിതിയിൽ അവതരിപ്പിച്ച പ്രമേയം പഞ്ചായത്ത് ഭരണസമിതി പാസാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.