ജയ ജയ ജയ ജയഹേ...
text_fieldsകൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വൈസ് ചാൻസലർ ഡോ.ടി.പ്രദീപ് കുമാർ പതാക ഉയർത്തി. രാജ്യാന്തര തലത്തിൽ അംഗീകാരം നേടിയ ഫിഷ് ടാക്സോണമിസ്റ്റും കുഫോസ് അധ്യാപകനുമായ ഡോ.രാജീവ് രാഘവൻ, രാജ്യത്തെ ആദ്യത്തെ ഫിഷറീസ് അടൽ ഇൻക്യൂബേഷൻ സെൻ്റർ 10 കോടി രൂപയുടെ കേന്ദ്ര സഹായത്തോടെ കുഫോസിൽ സ്ഥാപിക്കാൻ പ്രധാന പങ്കു വഹിച്ച പ്രഫ.രാധിക രാജശ്രീ, മദ്രാസ് ഐ.ഐ.ടിക്ക് കീഴിൽ ഫുഡ് ടെക്നോളജി ഓൺലൈൻ കോഴ്സുകൾ ദേശീയ തലത്തിൽ നടത്താൻ നിയോഗിക്കപ്പെട്ട കുഫോസ് അധ്യാപിക ഡോ.മായ രാമൻ എന്നിവരെ അനുമോദിച്ചു.
സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമീഷന്റെ ക്യാമ്പ് സിറ്റിങ് ഓഫിസിൽ കമീഷൻ ചെയർമാൻ ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻ ദേശീയ പതാക ഉയർത്തി. ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷൻ ചെയർമാൻ ഡി.ബി. ബിനു, അസിസ്റ്റൻറ് രജിസ്ട്രാർ കെ.എച്ച്. അബ്ദുൽ അസീസ്, നോഡൽ ഓഫിസർ മുഹമ്മദ് നിയാസ് തുടങ്ങിയവർ പങ്കെടുത്തു.
എറണാകുളം പ്രസ് ക്ലബ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സെക്രട്ടറി എം. സൂഫി മുഹമ്മദ് പതാക ഉയർത്തി. മഹാരാജാസ് കോളജ് പൂർവ വിദ്യാർഥി അസോ. പ്രസിഡൻറ് സി.ഐ.സി.സി ജയചന്ദ്രൻ, സെന്റ് തെരേസാസ് സ്കൂൾ അധ്യാപിക സിസ്റ്റർ ഗ്രേസ്, പ്രസ് ക്ലബ് ജോയന്റ് സെക്രട്ടറി ലേബി സജീന്ദ്രൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം വി.ആർ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
കോൺഗ്രസ് തമ്മനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഉമ തോമസ് എം.എൽ.എ ഉദ്ഘാടനംചെയ്തു. കൗൺസിലറും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ സക്കീർ തമ്മനം അധ്യക്ഷത വഹിച്ചു. കൊച്ചിയിലെ മലബാറുകാരുടെ സന്നദ്ധ സംഘടനയായ മലബാർ കൾചറൽ സെൻററിന്റെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പത്രപ്രവർത്തകനും ഗാനരചയിതാവും കവിയുമായ സപ്തതി ആർ.കെ. ദാമോദരനെ ആദരിച്ചു. പ്രസിഡന്റ് നൗഫൽ ഹാജി അലി പതാക ഉയർത്തി. മുഹമ്മദ് കമ്രാൻ, എം.കെ. റഫീഖ്, എം.എ. റഹീം, അജിത് കുമാർ, സലാം, വി.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
വല്ലാർപാടം സെൻറ്. ആൻറണീസ് യൂറോപ്യൻ പ്രൈമറി സ്കൂളിൽ മുളവുകാട് പൊലീസ് ഇൻസ്പെക്ടർ മഞ്ജിത്ത് ലാൽ പതാക ഉയർത്തി. ലോക്കൽ മാനേജർ പീറ്റർ കൊറയ, പി.ടി.എ പ്രസിഡൻറ് ടി.ബി. രതീഷ് കുമാർ, ഹെഡ്മിസ്ട്രസ് ബർണാഡിൻ ഡിക്രൂസ് എന്നിവർ സംസാരിച്ചു.
മരട്: നഗരസഭയിൽ നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ ദേശീയ പതാക ഉയർത്തി. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി. രാജേഷ്, മിനി ഷാജി, ചന്ദ്രകലാധരൻ, അജിത നന്ദകുമാർ ബെൻഷാദ് നടുവില വീട് തുടങ്ങിയവർ സംസാരിച്ചു,
കളമശ്ശേരി: രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വി.സി ഡോ. പി.ജി. ശങ്കരൻ പതാക ഉയര്ത്തി. രജിസ്ട്രാർ ഡോ. വി. മീര, അധ്യാപകർ, വിദ്യാർഥികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഫാക്ടിൽ നടന്ന ചടങ്ങിൽ സി.എം.ഡി കിഷോർ രുംഗ്ത പതാക ഉയർത്തി. കളമശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എച്ച്.എം.ടി ജങ്ഷനിൽ മുതിർന്ന കോൺഗ്രസ് നേതാവ് ടി.കെ. കുട്ടി പതാക ഉയർത്തി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മധു പുറക്കാട് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹ്യൂമൺ റൈറ്റ് ഫോറം കേരളയുടെ കളമശ്ശേരിയിലെ സംസ്ഥാന കമ്മിറ്റി ഓഫിസിന് മുന്നിൽ മുതിർന്ന അംഗം കാദർ മാവേലിയും ജൂനിയർ ബേബി ഇമ്മാനുവലും ചേർന്ന് പതാക ഉയർത്തി. സംസ്ഥാന പ്രസിഡന്റ് ടി.കെ. അബ്ദുൽ അസീസ് സന്ദേശം നൽകി. സംസ്ഥാന പൊതുമേഖല സ്ഥാപനമായ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ (ടി.സി.സി) മാനേജിങ് ഡയറക്ടർ കെ. ഹരികുമാർ പതാക ഉയർത്തി. സ്വാതന്ത്ര്യദിന സന്ദേശം നൽകി. മൂലേപ്പാടം റെസിഡന്റ്സ് അസോസിയേഷനിൽ പ്രസിഡന്റ് സി.എം. അഷ്റഫ് പതാക ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.