ജനറല്‍ ആശുപത്രിയിൽ കാന്‍സര്‍ സ്പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
text_fieldsകൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ പുതിയ കാന്‍സർ സ്പെഷാലിറ്റി ബ്ലോക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
പൊതുജനാരോഗ്യ കേന്ദ്രം എന്ന നിലക്ക് മികവിന്റെ കേന്ദ്രമായി നേരത്തേതന്നെ എറണാകുളം ജനറൽ ആശുപത്രി മാറിക്കഴിഞ്ഞു. ആശുപത്രിയിൽ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ ഈ മാസം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ജനറൽ ആശുപത്രിയിൽ 100 അർബുദ ബാധിതരെ കിടത്തിച്ചികിത്സിക്കാൻ കഴിയുന്നത് വലിയ നേട്ടമാണ്.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക വാര്‍ഡുകൾ, കാന്‍സർ ഐ.സി.യു, കീമോതെറപ്പി യൂനിറ്റ്, കീമോതെറപ്പിക്ക് വിധേയരാകുന്ന രോഗികള്‍ക്ക് രക്തത്തിലെ പ്ലേറ്റ്ലറ്റിന്റെ അളവ് കുറഞ്ഞാൽ അടിയന്തര ചികിത്സ ഉറപ്പാക്കാനുള്ള ന്യൂട്രോപ്പീനിയ ഐ.സി.യു എന്നിങ്ങനെ എല്ലാ ആധുനിക സജ്ജീകരങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കേരള മെഡിക്കൽ സര്‍വിസസ് കോര്പറേഷൻ ലിമിറ്റഡുമായി ചേര്‍ന്നാണ് ചികിത്സക്കാവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി. രാജീവ്, വീണ ജോര്‍ജ് എന്നിവർ വിശിഷ്ടാതിഥികളായി.
കളമശ്ശേരിയിലെ കൊച്ചി കാന്‍സർ സെൻററിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഈ വര്‍ഷംതന്നെ നാടിന് സമര്‍പ്പിക്കുമെന്ന് വീണ ജോര്‍ജ് പറഞ്ഞു. മേയർ എം. അനില്‍കുമാർ സ്വാഗതം പറഞ്ഞു.
ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ. വിനോദ്, കെ.ജെ. മാക്സി, ചീഫ് സെക്രട്ടറി ഡോ. വി. വേണു എന്നിവർ മുഖ്യാതിഥികളായി. സി.എസ്.എം.എൽ സി.ഇ.ഒ ഷാജി വി. നായർ, ഡെപ്യൂട്ടി മേയർ കെ.എ. അന്‍സിയ, സബ് കലക്ടർ പി. വിഷ്ണുരാജ്, ഡി.എം.ഒ ഡോ. കെ.കെ. ആശ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷഹീർഷാ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.