അപകട ഭീഷണിയായി ദേശീയപാതയിലെ ജീർണിച്ച വന്മരം
text_fieldsവരാപ്പുഴ: ദേശീയപാതയിൽ വള്ളുവള്ളി മില്ലുപടി ബസ് കാത്തുനിൽപ് കേന്ദ്രത്തിന് മുന്നിലെ ജീർണിച്ച വന്മരം ബസ് കാത്തുനിൽക്കുന്നവർക്കും പരിസരവാസികൾക്കും ഭീഷണിയാകുന്നു. തിരക്കേറിയ ദേശീയപാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്കും ഈ മരം ഭീഷണിയാണ്. വേനൽക്കാലമാകുമ്പോൾ ഉണങ്ങിയ ചില്ലകളും മറ്റും നിലംപതിച്ച് അപകടം ഉണ്ടാക്കുന്നതോടൊപ്പം പലപ്പോഴും മരത്തിന്റെ കട ഭാഗത്ത് തീപിടിച്ച് ഉൾഭാഗം പോയതായി മാറിയിട്ടുണ്ട്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണക്കുന്ന അവസ്ഥവരെ ഉണ്ടായിട്ടും മരംവെട്ടി നീക്കംചെയ്യാൻ അധികൃതർ തയാറാകുന്നില്ല. അപകടം ഒഴിവാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.