ഒഴിവായത് വൻദുരന്തം; ലോറിയിൽനിന്ന് കണ്ടെയ്നർ തെറിച്ചുവീണു
text_fieldsഅണ്ടിപ്പിള്ളിക്കാവിൽ ലോറിയിൽനിന്ന് കണ്ടെയ്നർ റോഡിലേക്ക് തെറിച്ചുവീണപ്പോൾ
പറവൂർ: ലോറിയുടെ പിന്നിൽ ഘടിപ്പിച്ചിരുന്ന കണ്ടെയ്നർ റോഡിലേക്ക് തെറിച്ചുവീണു. ഞായറാഴ്ച രാവിലെ 8.15ന് ദേശീയപാത -66ൽ അണ്ടിപ്പിള്ളിക്കാവിലായിരുന്നു അപകടം. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. റോഡിന് സമീപത്തായി വലിയ വളവിലുള്ള മരത്തിന്റെ ശിഖരത്തിൽ കണ്ടെയ്നർ ഇടിച്ചപ്പോഴാണ് റോഡിലേക്ക് വീണത്.
വാഹനത്തിൽ ലോഡ് ഉണ്ടായിരുന്നില്ല. ഈ സമയം ഇതുവഴി വന്ന ഇരുചക്രവാഹനം മറിഞ്ഞ് ദമ്പതികൾക്ക് നേരിയതോതിൽ പരിക്കേറ്റു. അപകട സമയം കൂടുതൽ വാഹനങ്ങൾ റോഡിൽ ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. അപകടത്തെ തുടർന്ന് ഒരു മണിക്കൂറിലധികം സമയം ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.