അഗ്നിവീർ റിക്രൂട്ട്മെന്റ് റാലിക്ക് കൊച്ചിയിൽ തുടക്കം
text_fieldsഎറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ആരംഭിച്ച
അഗ്നിവീർ കരസേന റിക്രൂട്ട്മെന്റ് റാലിയിൽനിന്ന്
കൊച്ചി: ഏഴ് തെക്കൻ ജില്ലകളിൽനിന്നുള്ള ഉദ്യോഗാർഥികൾക്കായുള്ള അഗ്നിവീർ റിക്രൂട്ട്മെന്റ് റാലിക്ക് എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയത്തിൽ തുടക്കം. ബംഗളൂരുവിലെ റിക്രൂട്ടിങ് സോൺ ആസ്ഥാനത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ആർമി റിക്രൂട്ടിങ് ഓഫിസാണ് റാലി സംഘടിപ്പിക്കുന്നത്. അഡീഷനൽ ഡയറക്ടർ ജനറൽ മേജർ ജനറൽ റിതു രാജ് റെയ്ന റാലി ഫ്ലാഗ്ഓഫ് ചെയ്തു.
ആദ്യദിനം ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ഉദ്യോഗാർഥികളിൽനിന്ന് അഗ്നിവീർ ജി.ഡിയെ തിരഞ്ഞെടുക്കുന്നതിനാ റാലി നടത്തി. ഓൺലൈൻ കോമൺ എൻട്രൻസ് എക്സാമിനേഷനിൽ (സി.ഇ.ഇ) വിജയിച്ച 558 പുരുഷ ഉദ്യോഗാർഥികളിൽ 436 പേർ റാലിയിൽ പങ്കെടുത്തു. റാലി 25 വരെ തുടരും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കായി അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മാൻ തസ്തികകളിലേക്കാണ് തിരഞ്ഞെടുപ്പ്.
സോൾജിയർ നഴ്സിങ് അസിസ്റ്റന്റ്/നഴ്സിങ് അസി. വെറ്ററിനറി, ശിപായി ഫാർമ, റിലീജിയസ് ടീച്ചർ ജൂനിയർ കമീഷൻഡ് ഓഫിസർ (ആർ.ടി ജെ.സി.ഒ), ഹവിൽദാർ, സർവേയർ വിഭാഗങ്ങളിൽ കേരള, കർണാടക സംസ്ഥാനങ്ങളിൽനിന്നും ലക്ഷദ്വീപ്, മാഹി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ളവരാണ് ഉദ്യോഗാർഥികൾ.
ചുരുക്കപ്പട്ടികയിലുള്ള ഉദ്യോഗാർഥികളുടെ അഡ്മിറ്റ് കാർഡുകൾ രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐ.ഡികളിൽ ലഭിക്കും www.joinindianarmy.nic.in എന്ന വെബ്സൈറ്റിലൂടെ വ്യക്തിഗത ലോഗിൻ വഴിയും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.