അഖിലിന് വേണം കരുണയുടെ കൈത്താങ്ങ്
text_fieldsപറവൂർ: അപകടത്തിൽ തലക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ യുവാവ് ദുരിതത്തിൽ. നന്ത്യാട്ടുകുന്നം കൈതപ്പിള്ളി ശിവന്റെയും രാധയുടെയും മകൻ അഖിലാണ് (26) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
ആംബുലൻസ് ഡ്രൈവറായിരുന്നു അഖിൽ. അപകടമുണ്ടായ മാർച്ച് 23 മുതൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. തലയുടെ സെറിെബല്ലത്തിന് തകരാർ സംഭവിച്ചു. ചികിത്സക്ക് 25 ലക്ഷം രൂപയോളം ചെലവ് വരും. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബത്തെ സഹായിക്കാൻ നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി ചെയർമാനും രമേഷ് ഡി. കുറുപ്പ് വൈസ് ചെയർമാനും വാർഡ് കൗൺസിലർ വനജ ശശികുമാർ കൺവീനറുമായി കമ്മിറ്റി രൂപവത്കരിച്ച് അഖിലിന്റെ അമ്മ രാധ ശിവന്റെ പേരിൽ കനറാ ബാങ്ക് പറവൂർ ശാഖയിൽ അക്കൗണ്ട് തുറന്നു.
അക്കൗണ്ട് നമ്പർ: 110111 402268. ഐ.എഫ്.എസ് കോഡ്: CNRB0014331. ഫോൺ: 8891544821, 9895 841400.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.