ആലങ്ങാട് ചന്തയുടെ മതിൽ പൊളിച്ച സംഭവം; പള്ളി അധികൃതർക്ക് പൊലീസിന്റെ താക്കീത്
text_fieldsആലങ്ങാട്: പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ചന്ത സ്ഥിതി ചെയ്യുന്ന ഭൂമിയിൽ ആലങ്ങാട് സെന്റ് മേരീസ് പള്ളി അധികൃതർ അന്യായമായി കയറിയാൽ വികാരിയുടെ പേരിൽ കേസെടുക്കുമെന്ന് ആലുവ ഡിവൈ.എസ്.പി മുന്നറിയിപ്പ് നൽകി. ആലങ്ങാട് വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഡിവൈ.എസ്.പി ശിവന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. വ്യക്തമായ ഉത്തരവും നിർദേശവും ജില്ല കലക്ടർ നൽകിയിട്ടുണ്ട്. ആക്ഷേപം ഉെണ്ടങ്കിൽ പള്ളി അധികൃതർ കോടതിയിൽ തെളിവ് നൽകി സ്ഥാപിക്കണം. അതല്ലാതെ അന്യായമായി വസ്തു കൈയേറാൻ ശ്രമിച്ചാൽ വികാരിയുടെയും മറ്റുള്ളവരുടെയും പേരിൽ നിയമനടപടി സ്വീകരിക്കും.
പള്ളിയുടെ തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി വെടിക്കെട്ട് പഞ്ചായത്തിന്റെ അനുവാദം വാങ്ങി നടത്തുന്നതിന് തടസ്സമില്ലെന്നും പൊലീസ് വ്യക്തമാക്കി.
51 സെന്റ് അങ്ങാടി ഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി ആലങ്ങാട് പഞ്ചായത്തുമായി തര്‍ക്കം നിലനില്‍ക്കുന്നതിനിടെ പള്ളി അധികൃതർ ചന്തയുടെ മതിൽ പൊളിക്കുകയും ശുചീകരണം നടത്തുകയും ചെയ്തിരുന്നു.
ഇത് പഞ്ചായത്തംഗങ്ങളും സി.പി.എം പ്രവർത്തകരും തടഞ്ഞത് തര്‍ക്കത്തിനും സംഘര്‍ഷത്തിനും ഇടവരുത്തി. തുടര്‍ന്ന് പൊലീസെത്തിയാണ് ഇരുകൂട്ടരെയും പിരിച്ചുവിട്ടത്.
ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, വൈസ് പ്രസിഡന്റ് ലത പുരുഷന്, അംഗങ്ങളായ വി.ബി. ജബ്ബാര്‍, കെ.ആര്. ബിജു, ജയകൃഷ്ണന്, സുനി സജീവന്, വിന്‍സന്റ് കാരിക്കശ്ശേരി എന്നിവരും സെന്റ് മേരീസ് പള്ളി വികാരി ഫാ. പോള്‍ ചുള്ളിക്കാടിന്റെ നേതൃത്വത്തിലുള്ളവരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
തിരുനാൾ ചടങ്ങുകള്‍ ആലങ്ങാട് അങ്ങാടി ഭൂമിയിൽ നടത്താമെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങളോ പൊളിച്ചുമാറ്റലോ നടത്തരുതെന്ന് കര്‍ശന നിര്‍ദേശം പൊലീസ് നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.