അമൃത് പദ്ധതി; 90 ശതമാനം ഫണ്ട് ഉപയോഗപ്പെടുത്തി കൊച്ചി കോർപറേഷൻ
text_fieldsകൊച്ചി: അമൃത് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 90 ശതമാനം ഫണ്ടും ഉപയോഗപ്പെടുത്തിയതായി കൊച്ചി കോർപറേഷൻ വ്യക്തമാക്കി. ആകെയുള്ള 113 പദ്ധതികളില്‍ 105 എണ്ണമാണ് ഇതിനകം പൂര്‍ത്തീകരിച്ചത്. വാട്ടര്‍ സപ്ലൈ, സ്വീവേജ്, ഡ്രയിനേജ്, അര്‍ബന്‍ ട്രാന്സ്പേര്ട്ട്, പാര്‍ക്ക് എന്നീ വിഭാഗങ്ങളിൽ പെട്ട പദ്ധതികളാണ് എല്ലാം. ആകെ ഭരണാനുമതി ലഭിച്ച 288.69 കോടിയിൽ 260.80 കോടി രൂപ വിനിയോഗിച്ചതായി മേയർ എം. അനിൽ കുമാർ വ്യക്തമാക്കി. ഇനിയുള്ളത് ആറ് കുടിവെള്ള പദ്ധതി, ഒരു സ്വീവേജ്, ഒരു ഡ്രെയിനേജ് പദ്ധതി എന്നിവ മാത്രമാണ്.
2020ൽ നിലവിലെ ഭരണസമിതി ആയപ്പോൾ ഫണ്ട് വിനിയോഗം 42 ശതമാനം ആയിരുന്നു. നിലവിൽ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി മൊത്തം 120 ലക്ഷം ലിറ്റര്‍ കപ്പാസിറ്റി വരുന്ന ആറ് ഓവര്‍ ഹെഡ് ടാങ്കുകള്‍ പൂര്‍ത്തീകരിച്ചു. തേവര, വടതോട്, കലൂര്‍, പച്ചാളം, കരുവേലിപ്പടി, ഇടക്കൊച്ചി, എന്നിവിടങ്ങളിലാണ് ടാങ്കുകള്‍ പൂര്‍ത്തീകരിച്ചത്. ഈ ടാങ്കുകള്‍ പ്രവര്‍ത്തന ക്ഷമമാകുന്നതോടെ തുല്യ അളവിലുളള ജലവിതരണം സാധ്യമാകും.
അമൃത് ഒന്നാം ഘട്ടത്തില്‍ 10,000 ഓളം കുടിവെളള കണക്ഷനുകള്‍ സൗജന്യമായി വീടുകള്‍ക്ക് നല്‍കിയതായും മേയർ വ്യക്തമാക്കി. മരട് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് കൂടുതല്‍ വെള്ളമെത്തിക്കുന്നതിന് പുതിയ മൂന്ന് വെര്‍ട്ടിക്കല്‍ ടര്‍ബൈന്‍ പമ്പുകള്‍ സ്ഥാപിച്ചു. പുതിയ ലൈനുകള്‍ സ്ഥാപിച്ചും പഴയ ലൈനുകള്‍ മാറ്റിയും ഏകദേശം 30 കിലോമീറ്ററോളം വിതരണശൃഖലയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 13 കിലോമീറ്ററോളം ട്രാന്സ്മീഷന് ലൈനുകളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. സ്വീവേജ് സെക്ടറില്‍ അഞ്ച് എം.എല്‍.ഡി കപ്പാസിറ്റിയുളള 16 കോടി രൂപയുടെ എസ്.ടി.പിയുടെ (സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്) നിര്‍മ്മാണം എളംകുളത്ത് നിർമാണം പൂര്‍ത്തീകരിച്ചു. 1800 ഓളം വീടുകള്‍ ഈ പ്ലാന്റുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഡ്രെയിനേജ് മേഖലയിലെ 49 പദ്ധതികളില്‍ 48 എണ്ണവും നേരത്തെ തന്നെ പൂര്‍ത്തീകരിച്ചതായും ടി.പി കനാലിന്റെ തേവര ഭാഗത്തെ പൈല് ആന്റ് സ്ലാബ് വര്‍ക്ക് അവസാനഘട്ടത്തിലാണെന്നും അധികൃതർ വ്യക്തമാക്കി. അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട് സെക്ടറില്‍ 19 വര്‍ക്കുകളും ഇതിനകം തന്നെ പൂര്‍ത്തീകരിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളിലായി 18 കിലോമീറ്റര്‍ നീളത്തില്‍ നടപ്പാത നിര്‍മാണം പൂര്‍ത്തീകരിച്ചു. അഞ്ചു പാര്‍ക്കുകളും ഒരുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.