പീഡനക്കേസിൽ പ്രതിക്ക് സഹായം: യൂത്ത് കോൺഗ്രസ് നേതാവിന് മുൻകൂർ ജാമ്യം
text_fieldsകൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിലെ പ്രതിയെ സഹായിച്ച കൂട്ടുപ്രതിയും യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയുമായ ഷാൻ മുഹമ്മദിന് (39) എറണാകുളം അഡീഷനൽ സെഷൻസ് (പോക്സോ) കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
ഷാൻ മുഹമ്മദിെൻറ മുൻ ഡ്രൈവർ റിയാസാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ മാർച്ച് 20ന് രാത്രിയിൽ പെൺകുട്ടിയെ റിയാസ് പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയെ സഹായിച്ചതായി മൊഴിയുണ്ടെങ്കിലും പെൺകുട്ടിയുടെ മൊഴികളിൽ ഷാൻ മുഹമ്മദിനെതിരെ ഗൗരവമുള്ള ആരോപണങ്ങളില്ല.
മുഖ്യപ്രതിക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ച സാഹചര്യം കൂടി കണക്കിലെടുത്താണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. പെൺകുട്ടിയുടെ രക്തം പരിശോധിക്കാൻ ഇവർെക്കാപ്പം കാറിൽ പോയെന്നല്ലാതെ സംഭവവുമായി ബന്ധമില്ലെന്നും കേസിന് പിന്നിൽ രാഷ്ട്രീയ വിരോധമാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ ഷാൻ ബോധിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.