കെന്നഡിമുക്ക് കപ്പേളക്ക് നേരെ ആക്രമണം പതിവായി
text_fieldsകാക്കനാട്: ഇടപ്പള്ളിക്ക് സമീപം തോപ്പിൽ മേരീ ക്വീൻ ചർച്ചിന് കീഴിെല കെന്നഡിമുക്കിലുള്ള കപ്പേളക്ക് നേരെ സാമൂഹ്യ വിരുദ്ധ ആക്രമണം. ഒരു മാസത്തിനിടെ മൂന്ന് തവണയാണ് ചില്ലുകൾ തകർത്തത്.
ഞായറാഴ്ച പുലർച്ചയാണ് ആക്രമണമുണ്ടായതെന്ന്് കരുതുന്നു. ഈസ്റ്റർ ദിനത്തിലെ ആരാധനക്ക് ശേഷം പള്ളിയിൽ നിന്ന് മടങ്ങിയവരാണ് ചില്ല് തകർന്നതായി കണ്ടെത്തിയത്. തുടർന്ന് ഇടവക വികാരി ഫാദർ ആൻറണി മാങ്കുറിയിലിെൻറ നേതൃത്വത്തിൽ തൃക്കാക്കര പൊലീസിൽ വിവരമറിയിച്ചു.
മാർച്ചിൽ രണ്ട് തവണ കപ്പേളക്ക് നേരെ സമാനമായ ആക്രമണങ്ങളുണ്ടായതായി അദ്ദേഹം പറഞ്ഞു. ആദ്യ തവണ കല്ലേറിൽ ചില്ല് തകർന്നതിന് പിന്നാലെ പള്ളി അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നിർദേശപ്രകാരം കപ്പേളക്ക് ചുറ്റും സി.സി.ടി.വി കാമറകൾ സ്ഥാപിച്ചു. പുതിയ ചില്ലിട്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷം രണ്ടാമതും കല്ലെറിഞ്ഞ് ചില്ലുടച്ചതായും സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം പൊലീസിൽ ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും അധികൃതർ വ്യക്തമാക്കി.
ബൈക്കിലെത്തിയ മാസ്ക് െവക്കാത്ത ആളാണ് ആക്രമണം നടത്തിയത്. പൊലീസിന് നൽകിയ ദൃശ്യങ്ങളിൽ ഇയാളുടെ മുഖം വ്യക്തമാണ്. ഇതുവരെ പ്രതിയെ പിടികൂടാതെ വന്നതോടെയാണ് ആക്രമണം തുടർക്കഥയാകുന്നതെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.