Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
food kit
cancel
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightപാക്കിങിന്​...

പാക്കിങിന്​ സഞ്ചിയില്ലെന്ന്​​ അധികൃതർ; കൊച്ചിയിൽ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം അവതാളത്തിൽ

text_fields
bookmark_border

മട്ടാഞ്ചേരി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യക്കിറ്റി​െൻറ വിതരണം താളംതെറ്റി. കൊച്ചി സിറ്റി റേഷനിങ് ഓഫിസ് പരിധിയിലുള്ള റേഷൻ കടകളിലേക്കുള്ള കിറ്റുകൾ യഥാസമയം വിതരണം ചെയ്യാത്തതിനാൽ റേഷൻ കടക്കാരും കാർഡ് ഉടമകളും വലിയ പ്രതിസന്ധിയിലാണ്. മേയ് മാസത്തിലെ കിറ്റുകളുടെ വിതരണമാണ് അധികൃതരുടെ അനാസ്ഥ മൂലം അവതാളത്തിലായത്​. 114 റേഷൻ കടകളാണ് കൊച്ചി സിറ്റി റേഷനിങ് ഓഫിസ് പരിധിയിലുള്ളത്.

പാക്കിങിന്​ സഞ്ചിയില്ലാത്തതാണ് കിറ്റുകൾ വൈകാൻ കാരണമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്​. അതേസമയം എ.എ.വൈക്കാരുടെ കിറ്റുകൾ മാത്രമേ കൊടുത്ത് തുടങ്ങിയിട്ടുള്ളൂവെന്നാണ് ചുള്ളിക്കൽ സിവിൽ സ​െപ്ലെസ് ഗോഡൗൺ ജൂനിയർ മാനേജർ പി.എ എൽബി പറയുന്നത്. മുൻഗണന വിഭാഗത്തിനുള്ള കിറ്റുകൾ അടുത്ത ആഴ്ച മുതൽ നൽകുകയുള്ളൂ.

നിലവിൽ മുൻഗണന വിഭാഗത്തിലെ കുറച്ച് പേർക്ക് നൽകുകയും ബാക്കിയുള്ളവർക്ക് നൽകാൻ കഴിയാത്ത സാഹചര്യമാണെന്നാണ് കടയുടമകൾ പറയുന്നത്. ലോക് ഡൗണി​െൻറ പശ്ചാത്തലത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്ക് അധികൃതരുടെ ഈ മെ​െല്ലപ്പോക്ക് നയം ദുരിതമാണ് സമ്മാനിക്കുന്നത്. ട്രിപ്പിൾ ലോക്ക് ഡൗണി​െൻറ കടമ്പകൾ താണ്ടി കിറ്റ് വാങ്ങാനെത്തുന്നവരെ മടക്കി അയക്കേണ്ട അവസ്​ഥയിലാണ്​ റേഷൻ വ്യാപാരികൾ.

മാസം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഭൂരിഭാഗം വരുന്ന മുൻഗണന വിഭാഗത്തിന് കിറ്റുകൾ നൽകാൻ കഴിയാത്തത് മട്ടാഞ്ചേരി പോലുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മേഖലയെ കൂടുതൽ പ്രയാസത്തിലാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food kit
News Summary - Authorities say no bags for packing; Free food kits distributed in Kochi
Next Story