Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഓട്ടോഡ്രൈവറുടെ...

ഓട്ടോഡ്രൈവറുടെ കൊലപാതകം: രണ്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്തു

text_fields
bookmark_border
ഓട്ടോഡ്രൈവറുടെ കൊലപാതകം: രണ്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്തു
cancel

കൊ​ച്ചി: പോ​ണേ​ക്ക​ര​യി​ൽ ഓ​ട്ടോ ഡ്രൈ​വ​റാ​യ യു​വാ​വി​നെ ഇ​രു​മ്പു​വ​ടി​കൊ​ണ്ട് അ​ടി​ച്ചു​കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ട് യു​വ​തി​ക​ളെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്തു. കൊ​ല്ല​പ്പെ​ട്ട ഇ​ട​പ്പ​ള്ളി നോ​ർ​ത്ത് അം​ബേ​ദ്ക​ർ റോ​ഡി​ൽ ക​ണ്ണ​ൻ നി​വാ​സി​ൽ കൃ​ഷ്ണ​കു​മാ​റിെൻറ (32) സു​ഹൃ​ത്ത്, അ​റ​സ്​​റ്റി​ലാ​യ എ​റ​ണാ​കു​ളം എ.​ആ​ർ പൊ​ലീ​സ് ക്യാ​മ്പി​ലെ സി.​പി ഇ​ട​പ്പ​ള്ളി നോ​ർ​ത്ത് വൈ​മേ​ലി​ൽ ബി​ജോ​യി​യു​ടെ (35) സു​ഹൃ​ത്ത് എ​ന്നി​വ​രെ​യാ​ണ്​ ചോ​ദ്യം ​െച​യ്​​ത​ത്.

കു​ന്നും​പു​റം സ്വ​ദേ​ശി​നി​ക​ളാ​യ ഇ​വ​ർ​ക്ക് കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​സി. ക​മീ​ഷ​ണ​ർ കെ.​ലാ​ൽ​ജി പ​റ​ഞ്ഞു. ര​ണ്ട് യു​വ​തി​ക​ളും ത​മ്മി​ൽ അ​ടു​ത്ത സൗ​ഹൃ​ദ​മു​ണ്ട്. കേ​സി​ന് ഇ​വ​രി​ൽ ഒ​രാ​ളു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് വി​വ​രം. അതെസമയം കൊ​ല്ലാ​ൻ ഉ​റ​പ്പി​ച്ച് പിടിയിലായ പ്ര​തി​ക​ൾ പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്യു​ക​യാ​യി​രു​െ​ന്ന​ന്നാ​ണ് പൊ​ലീ​സ് നി​ഗ​മ​നം.

അ​റ​സ്​​റ്റി​ലാ​യ ആ​റു​പേ​രും കു​റ്റം സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. മ​ര​ട് നെ​ട്ടൂ​ർ സ്വ​ദേ​ശി ഫൈ​സ​ൽ മോ​ൻ (39), ആ​ലു​വ എ​ര​മം സ്വ​ദേ​ശി​ക​ളാ​യ തോ​പ്പി​ൽ ഉ​ബൈ​ദ് (25), ഓ​ളി​പ്പ​റ​മ്പ് അ​ൻ​സ​ൽ (26), ഇ​ട​പ്പ​ള്ളി നോ​ർ​ത്ത് വി.​ഐ പ​ടി ബ്ലാ​യി​പ്പ​റ​മ്പ് വീ​ട്ടി​ൽ ഫൈ​സ​ൽ (40), ഇ​ട​പ്പ​ള്ളി കു​ന്നും​പു​റം വ​ട​ക്കേ​ട​ത്ത് വീ​ട്ടി​ൽ സു​ബീ​ഷ് (38) എ​ന്നി​വ​രാ​ണ് കേ​സി​ലെ മ​റ്റ് പ്ര​തി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police QuestionsMurder CasesAuto driver's murder
News Summary - Auto driver's murder: Two friends questioned
Next Story