58ാം വയസ്സിലും കരാട്ടേയില്‍ റെക്കോഡിനൊരുങ്ങി ബാബു മാസ്റ്റർ
text_fieldsതൃപ്പൂണിത്തുറ: ഗിന്നസ് റെക്കോർഡ് നേടിയ ഗ്രാന്‍ഡ് മാസ്റ്റര്‍ കെ.വി. ബാബു 24 ലോക റെക്കോഡുകള്‍ ഒരേസമയം തകര്‍ക്കാനൊരുങ്ങുന്നു. 2022 ജനുവരിയിലാണ് ബാബു റെക്കോഡ് പ്രകടനത്തിന് വേദിയൊരുക്കുന്നത്.
മൂത്ത മകന് റെന്‍ഷി ശരത് ബാബു, ശരത്തിെൻറ ഭാര്യ അനുമോള്‍, ഇളയ മകന് ശരണ്‍ ബാബു, 80 വയസ്സുള്ള ഇളയച്ഛന് ഒ.കെ. ശ്രീധരന് എന്നിവരും ഈ പ്രകടനത്തില്‍ ബാബു മാസ്റ്റര്‍ക്കൊപ്പം വേദിയിലുണ്ടാകും. 55 വര്‍ഷമായി കരാേട്ടയിലും മറ്റ് ആയോധന കലകളിലും ആചാര്യതുല്യ പദവിയുള്ള ബാബു കരാേട്ടയിലെ ഏറ്റവും കഠിനമായ 'കത്ത' യിലാണ് 26 മണിക്കൂര്‍ എട്ടുമിനിറ്റ് തുടര്‍ച്ചയായി ചെയ്ത് ഗിന്നസ് റെക്കോഡ് നേടിയത്.
ഇദ്ദേഹത്തിെൻറ കുടുംബാംഗങ്ങള്‍ എല്ലാവരും ആയോധനകലകളില്‍ വൈദഗ്ധ്യം ഉള്ളവരാണ്. 1981ല്‍ ഇൻറര്‍നാഷനല്‍ ഷോഷിന്കാന് കരാേട്ടയില് അവാര്‍ഡ്, 2012ല്‍ 36 മണിക്കൂറും 17 മിനിറ്റും തുടര്‍ച്ചയായി നഞ്ചക്ക് വീശി ലിംക ബുക്ക് െറേക്കാഡ്, 2013ല്‍ ഏഷ്യന്‍ മാസ്റ്റേഴ്സ് കത്ത ചാമ്പ്യന്‍, 2014 മുതല്‍ 2018 വരെ തുടര്‍ച്ചയായി ഓള് ഇന്ത്യ കത്ത ചാമ്പ്യന്‍, 2017ല്‍ വേള്‍ഡ് കരാേട്ട ഫെഡറേഷനില്‍നിന്ന് സെവന്ത് ഡാന്‍ ബ്ലാക് ബെല്‍റ്റ് അങ്ങനെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള ബാബു ഇതുവരെ 1500ഓളം പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്.
ഭവന്‍സ് ആദര്‍ശ് വിദ്യാലയ കാക്കനാട്, തൃപ്പൂണിത്തുറ ശ്രീനാരായണ് വിദ്യാപീഠം എന്നീ സ്കൂളുകളില്‍ കരാേട്ട അധ്യാപകനായ ഇദ്ദേഹം സ്വന്തമായി കരാേട്ട സ്കൂളും നടത്തുന്നുണ്ട്. ജനുവരിയിലെ ലോക െറേക്കാഡ് പ്രകടനത്തിന് കടുത്ത പരിശീലനത്തിലാണ് ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.