നിയമം ലംഘകരെ തലയ്ക്ക് മുകളിൽ കാമറയുണ്ട് കരുതിയിരിക്കുക
text_fieldsകൊച്ചി: കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിെൻറ ഭാഗമായി വീണ്ടും ഡ്രോൺ കാമറ ഉപയോഗിച്ചുള്ള പരിശോധനയുമായി കൊച്ചി സിറ്റി പൊലീസ്. കഴിഞ്ഞവർഷം ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ സംസ്ഥാനത്തുടനീളം പൊലീസ് ഡ്രോൺ കാമറ നിരീക്ഷണം നടത്തിയിരുന്നു.
ശനി, ഞായർ ദിവസങ്ങളിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണ് പരിശോധനയുമായി ഉദ്യോഗസ്ഥർ രംഗത്തെത്തിയത്.
കൊച്ചി സിറ്റി ഡി.സി.പി ഐശ്വര്യ ഡോംങ്ഗ്രേയുടെ നിർദേശപ്രകാരം കൊച്ചി സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ ഞായറാഴ്ച പരിശോധന നടത്തി. കളമശ്ശേരി, കലൂർ സ്റ്റേഡിയം പരിസരം, തൃക്കാക്കര, സെൻട്രൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ മേനക എന്നിവിടങ്ങളിലായിരുന്നു പരിശോധന.
ഡ്രോൺ കാമറയിൽ പൊലീസിന്റെ പ്രത്യേക സംഘം നിരീക്ഷണം നടത്തുമ്പോൾ അതത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വാഹനവുമായി തയാറായി നിൽക്കും. അനാവശ്യമായി ആളുകൾ കൂട്ടംകൂടുന്നതോ ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നതോ ശ്രദ്ധയിൽപെട്ടാൽ ഉടൻ പൊലീസ് വാഹനം അവിടേക്ക് എത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യും. ഞായറാഴ്ച നടന്ന പരിശോധനയിൽ നിരവധിയാളുകളെ ഇത്തരത്തിൽ കണ്ടെത്തി തുടർനടപടി സ്വീകരിച്ചെന്ന് പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.