സംസ്ഥാനത്ത് പക്ഷി സർവേ നടത്തുന്നു
text_fieldsമട്ടാഞ്ചേരി: സംസ്ഥാനത്ത് പക്ഷി സർവേ നടത്തുന്നു. മൂന്നു വർഷത്തോളം നീളുന്ന സർവേ കൊച്ചിയിൽനിന്നാണ് ആരംഭിക്കുന്നത്. ഈ മാസം അവസാനത്തോടെ സർവേ ആരംഭിക്കും. ജനുവരി മുതൽ മാർച്ചുവരെ കേരളത്തിൽ ദേശാടനപ്പക്ഷികൾ ഏറെയെത്തുന്ന സമയമാണെന്നാണ് വിലയിരുത്തുന്നത്. ജൂലൈ മുതൽ സെപ്റ്റംബർവരെ പക്ഷികൾ ദേശാന്തരം നടത്തുന്നത് അപൂർവമാണെന്നാണ് കണക്കാക്കുന്നത്. ഇത് സർവേ പ്രവർത്തനങ്ങൾക്ക് സഹായകരമാകും. പക്ഷികളുടെ ആവാസവ്യവസ്ഥ, ദേശാന്തര യാത്ര, ഭീഷണി, തളർച്ച, നിലനിൽപ്, വംശനാശ ഭീഷണി, തുടർജീവനം, ഭക്ഷണ ലഭ്യത തുടങ്ങി വിവിധ വിഷയങ്ങളാണ് സർവേയിലുള്ളത്. ദേശാടനപ്പക്ഷികളടക്കം നാലായിരത്തിലേറെ പക്ഷിക്കൂട്ടങ്ങളാണ് കേരളത്തിലുള്ളതെന്നാണ് കണക്കാക്കുന്നത്. പക്ഷിസ്നേഹികളും നിരീക്ഷകരുമടങ്ങുന്ന ആയിരത്തോളം സന്നദ്ധ പ്രവർത്തകർ പങ്കെടുക്കും. രണ്ടു മുതൽ അഞ്ചുപേർ വരെയടങ്ങുന്ന സംഘങ്ങളായാണ് സർവേ നടത്തുക. നിരീക്ഷണം നടത്തിയും ജി.പി.എസ് അടിസ്ഥാനമാക്കിയുമാണ് സർവേ. പക്ഷികളുടെ ഫോട്ടോയും രീതികളും ശരീരപ്രകൃതി, നിറങ്ങൾ എന്നിവ സർവേക്ക് അടിസ്ഥാനമാക്കും. കൊച്ചിൻ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.