ബ്രഹ്മപുരം ബയോമൈനിങ്: ടെൻഡർ നടപടികൾ അപ്രായോഗികമെന്ന് ടോണി ചമ്മണി
text_fieldsകൊച്ചി: ബ്രഹ്മപുരത്തെ ലെഗസി വേസ്റ്റ് ബയോമൈനിങ് ചെയ്യുന്നതിന് നഗരസഭ കൗൺസിൽ അംഗീകരിച്ച പദ്ധതിയുടെ ടെൻഡർ നടപടിയും വ്യവസ്ഥകളും അപ്രായോഗികമാണെന്ന് മുൻ മേയർ ടോണി ചമ്മണി. ടെൻഡർ വ്യവസ്ഥകൾ പഴുത് നിറഞ്ഞതും മത്സരസ്വഭാവമില്ലാത്തതും ഭീമമായ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതും നിർവഹണഘട്ടത്തിൽ ക്രമക്കേടുകൾ ഉണ്ടാകാവുന്നതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബയോമൈനിങ് പ്രവൃത്തി വിജയകരമായി പൂർത്തീകരിച്ചതാണ് സ്ഥാപനങ്ങളുടെ മുഖ്യയോഗ്യത മാനദണ്ഡമായി മാറ്റിയിരുന്നതെങ്കിൽ കൂടുതൽ മത്സരാർഥികൾ പങ്കെടുക്കുകയും നിലവിൽ ലഭിച്ചതിന്റെ പകുതി നിരക്കിൽ വർക്ക് ക്വോട്ട് ചെയ്യുന്ന സാഹചര്യവും ഉണ്ടാകുമായിരുന്നു. പദ്ധതി പൂർത്തീകരിക്കാൻ ടെൻഡറിൽ പറഞ്ഞിട്ടുള്ള 16 മാസക്കാലാവധി നിശ്ചയിച്ചതിന് ശാസ്ത്രീയമോ വിദഗ്ധമോ ആയ പിൻബലമില്ല. വിവിധ സെക്ടറുകളായി പ്രത്യേകം ടെൻഡർ ചെയ്താൽ നഗരസഭ ഉദ്ദേശിക്കും പോലെ സമയബന്ധിതമായി കുറഞ്ഞ ചെലവിൽ വിജയകരമായി ബ്രഹ്മപുരത്തെ ബയോമൈനിങ് പ്രവൃത്തി പൂർത്തിയാക്കി ആധുനിക പ്ലാന്റിന്റെ പ്രവർത്തനം വേഗം ആരംഭിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.