കൊച്ചി നഗരത്തിൽ വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കം
text_fieldsകൊച്ചി: നഗരസഭ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ മേഖലയിലെ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ടമായി എറണാകുളം ഗവ. ഗേൾസ് ഹൈസ്കൂളിലെ 170 കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകുന്ന പദ്ധതി മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ കെ.എൻ. അൻസിയ അധ്യക്ഷത വഹിച്ചു. കൗൺസിലർ വി.എ. ശ്രീജിത്ത് പദ്ധതി വിശദീകരിച്ചു.
വിദ്യാർഥികളിൽ അടിക്കടി ഉണ്ടാകുന്ന പോഷകക്കുറവ് ഇല്ലാതാക്കാനും, കുട്ടികൾ വീടുകളിൽ നിന്നും സമയത്ത് ഭക്ഷണം കഴിക്കാതെ വരുന്നത് തടയാനും കൂടിയാണ് പ്രഭാത ഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. അഞ്ച്ലക്ഷം രൂപയാണ് ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നഗരസഭ അസി. സെക്രട്ടറി വി.പി. ഷിബു, ഡിവിഷൻ കൗൺസിലർ പത്മജ എസ്. മേനോൻ, വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ പി.ആർ. റെനീഷ്, ക്ഷേമകാര്യ സമിതി ചെയർപേഴ്സൻ ഷീബലാൽ, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൻ സുനിത ഡിക്സൺ, ജില്ല ആസൂത്രണ സമിതി മെംബർ ബെനഡിക്ട് ഫെർണാണ്ടസ്, കൗൺസിലർ ഹെൻട്രി ഓസ്റ്റിൻ, മേഴ്സി ടീച്ചർ, രജനീമണി, ശാന്ത ടീച്ചർ, അംബിക സുദർശൻ, പി.ടി.എ പ്രസിഡന്റ് സുമ ജോയ്, സ്കൂൾ ഹെഡ്മിസ്ട്രസ് ലതിക പണിക്കർ, സ്കൂൾ ലീഡർ ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.