പാലങ്ങള്‍ ദീപാലംകൃതമാക്കും -മന്ത്രി മുഹമ്മദ് റിയാസ്
text_fieldsപെരുമ്പാവൂർ: ആലുവ മണപ്പുറത്തിന് കുറുകെയുള്ള പാലം ദീപാലംകൃതമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വല്ലംകടവ്-പാറപ്പുറം പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ പ്രധാനപ്പെട്ട പാലങ്ങളിൽ വെളിച്ച സംവിധാനങ്ങൾ ഒരുക്കുന്ന കാര്യം ആലോചനയിലാണ്. പാലങ്ങളുടെ അടിഭാഗങ്ങൾ കളിസ്ഥലങ്ങളായി പ്രയോജനപ്പെടുത്തുമെന്നും വല്ലംകടവ്-പാറപ്പുറം പാലം റോഡ് വീതി വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
പാറപ്പുറം ഭാഗത്ത് നാട മുറിച്ച ശേഷം വല്ലം കടവ് ഭാഗത്ത് സജ്ജമാക്കിയ വേദിയിലായിരുന്നു ചടങ്ങുകൾ. ആലുവ, പെരുമ്പാവൂർ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതും മധ്യകേരളത്തിലെ യാത്രികര്‍ക്ക് കൊച്ചി അന്താരാഷ്ട്ര വിമാന താവളത്തിലേക്കുള്ള മാര്‍ഗവുമായി പാലം മാറും.
289.45 മീറ്റർ നീളവും നടപ്പാത ഉള്‍പ്പെടെ 11.23 മീറ്റർ വീതിയിലുമാണ് നിര്‍മാണം.
എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. അന്‍വർ സാദത്ത് എം.എല്‍.എ സ്വാഗതം പറഞ്ഞു. ബെന്നി ബഹനാന് എം.പി മുഖ്യാതിഥിയായി. പി.കെ. രമ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുൻ എം.എൽ.എ സാജു പോൾ, ബാബു ജോസഫ്, ടി.കെ. മോഹനൻ, നഗരസഭ ചെയര്മാൻ ബിജുജോൺ ജേക്കബ്, വൈസ് ചെയര്പേഴ്സൻ ബിവി അബൂബക്കർ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഷിയാസ്, കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ, കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൻ. കൃഷ്ണകുമാര്‍, ഒക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. സിന്ധു, ജില്ല പഞ്ചായത്ത് അംഗം ശാരദ മോഹന്‍, ബ്ലോക്ക് മെംബര്‍മാരായ സി.ജെ. ബാബു, കെ.വി. അഭിജിത്, കൗണ്‍സിലർ ലിസ ഐസക്, പഞ്ചായത്ത് മെംബര്‍മാരായ എന്‍.ഒ. ഷൈജന്‍, ടി.എന്‍. ഷണ്മുഖന്, എക്സിക്യൂട്ടിവ് എൻജിനീയര്‍ നീന സൂസന് പുന്നന്‍ എന്നിവര്‍ സംസാരിച്ചു.
വല്ലംകടവ്-പാറപ്പുറം പാലത്തിലൂടെ ബസ് സര്‍വിസ് വേണം
പെരുമ്പാവൂർ: വല്ലംകടവ്-പാറപ്പുറം പാലത്തിലൂടെ ബസ് സര്‍വിസ് ആരംഭിക്കുന്ന കാര്യം പരിഗണിക്കണമെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ. ഉദ്ഘാടന സമ്മേളനത്തിൽ സ്വാഗത പ്രസംഗത്തിനിടെയാണ് ഈ വിഷയം എം.എല്‍.എ മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപെടുത്തിയത്. പെരുമ്പാവൂർ-ആലുവ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം യാഥാർഥ്യമായതിൽ ജനങ്ങള്‍ക്കൊപ്പം താനും സന്തോഷിക്കുന്നു. ഒരു ബസ് സര്‍വിസുകൂടി ആയാൽ യാത്രാസൗകര്യം മെച്ചപ്പെടും.
സര്‍വിസ് അനുവദിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന് കത്ത് നല്‍കിയിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു. പാലം നിര്‍മാണത്തിന് മുൻ സര്‍ക്കാറും ജനപ്രതിനിധികളും രാഷ്ട്രീയം മറന്ന് സഹകരിച്ചിട്ടുണ്ടെന്നും പലപ്പോഴുമുണ്ടായ പ്രതിസന്ധികൾ തരണംചെയ്യാനും പണികൾ വേഗത്തിലാക്കാനും എല്‍ദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ ഇടപെടൽ ഫലപ്രദമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലം പെരുമ്പാവൂർ മണ്ഡലത്തിന് ലഭിച്ച ഓണസമ്മാനമാണെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എൽ.എ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.