പോത്തുകളുടെ ശല്യം; ഇൻഫോപാർക്ക് റോഡിൽ യാത്ര ദുരിതം
text_fieldsകാക്കനാട് : വളർത്തുപോത്തുകളുടെ ശല്യം മൂലം ഇൻഫോപാർക്ക് റോഡ് യാത്ര ദുരിതമാകുന്നതായി പരാതി. പകൽ സമയത്തും രാത്രികാലങ്ങളിലും തിരക്കേറിയ ഇൻഫോപാർക്ക് റോഡിൽ പോത്തുകൾ ചുറ്റിത്തിരിയുകയാണ്. ചില ദിവസങ്ങളിൽ മണിക്കൂറോളമാണ് ഗതാഗത തടസ്സമുണ്ടാക്കുന്നത്. മഴക്കാലമായതോടെ രാത്രികാലങ്ങളിൽ ഇവ റോഡിൽ ഇറങ്ങി നിൽക്കുന്നത് കാണാനും കഴിയില്ല. ഇരുചക്ര വാഹന യാത്രക്കാരാണ് പോത്തുകളിൽ നിന്ന് ഏറ്റവും കൂടുതൽ അപകട ഭീഷണി നേരിടുന്നത്.
കെട്ടഴിഞ്ഞു നടന്ന പോത്തിന്റെ ആക്രമണത്തിൽ എടത്തല സ്വദേശിയായ യുവാവ് രണ്ടുവർഷം മുമ്പ് മരണപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് പോത്തുകളെ പാടത്തും പറമ്പിലും നിരത്തുകളിലും കെട്ടഴിച്ചുവിടരുതെന്ന ഉത്തരവ് ജില്ലദുരന്ത നിവാരണ വിഭാഗം പുറപ്പെടുവിച്ചത്. ഇറച്ചി വില്പന ലക്ഷ്യമിട്ട് പോത്തുകളെ വളർത്തുന്നവർ ഇക്കാര്യം അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇക്കാര്യം സംബന്ധിച്ച് വിവരം നൽകാനോ, പഞ്ചായത്ത്, മുനിസിപ്പൽ അധികൃതർ ഇതു സംബന്ധിച്ച് വിവര ശേഖരണം നടത്തുകയോ ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.