ബസ് അപകടം: മരിച്ചയാളുടെ പെൺമക്കൾ നീതി തേടി സമരവേദിയിൽ
text_fieldsമട്ടാഞ്ചേരി: സ്വകാര്യ ബസിടിച്ച് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ കുറ്റക്കാരനായ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പെൺമക്കളും തെരുവിൽ സമരത്തിനെത്തി. കെ.എൽ.സി.എ കൊച്ചി രൂപതയുടെ നേതൃത്വത്തിൽ തോപ്പുംപടിയിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണയിലാണ് നീതിതേടി പെൺമക്കളായ അന്നയും അഞ്ജുവും എത്തിയത്. സംഭവം നടന്ന് ഒമ്പത് ദിവസം പിന്നിട്ടിട്ടും ഡ്രൈവറെ അറസ്റ്റ് ചെയ്യാതെ പൊലീസ് സംരക്ഷിക്കുകയാണെന്നാണ് ആക്ഷേപം. തോപ്പുംപടി കാത്തലിക് സെന്ററിൽനിന്ന് ആരംഭിച്ച റാലി ഫാ. സണ്ണി ആട്ടപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് തോപ്പുംപടിയിൽ നടന്ന ധർണ കൗൺസിലർ ഷീബ ഡ്യൂറോം ഉദ്ഘാടനം ചെയ്തു. പൈലി ആലുങ്കൽ അധ്യക്ഷത വഹിച്ചു. ഫാ. ആന്റണി കുഴിവേലിൽ, ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കൽ, കൗൺസിലർ ജീജ ടെൻസൺ, അലക്സാണ്ടർ ഷാജു, സജി കുരിശുങ്കൽ, സിന്ധു ജസ്റ്റസ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.