പ്രചാരണോദ്ഘാടനവും ലോഗോ പ്രകാശനവും
text_fieldsകൊച്ചി: 'കളിച്ച് വളരാം ലഹരി മുക്തമായി' മുദ്രാവാക്യമുയർത്തി സാക്കൺ സ്പോർട്സ് അക്കാദമി കേരള സർക്കാറിന്റെ വിമുക്തി മിഷനുമായി സഹകരിച്ച് ലഹരിവിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ 'ലെജൻഡ് മറഡോണ കപ്പ്' മത്സരത്തിന്റെ പ്രചാരണോദ്ഘാടനവും ലോഗോ പ്രകാശനവും ഇടപ്പള്ളി ലുലു മാളിൽ കൊച്ചി മേയർ എം. അനിൽകുമാർ നിർവഹിച്ചു.
മാനസികവും ആരോഗ്യവുമുള്ള പുതിയ തലമുറയെ വാർത്തെടുക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ തലമുറയെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ ശക്തമായ പ്രതികരണം ഉയർത്തിക്കൊണ്ടുവരണമെന്നും മേയർ പറഞ്ഞു. ഏലൂർ ഫാക്ട് ഗ്രൗണ്ടിൽ ഡിസംബർ 27 മുതൽ ജനുവരി ഒമ്പതു വരെയാണ് മത്സരങ്ങൾ നടക്കുക. 14 ജില്ലയിൽനിന്നായി 15 വയസ്സിൽ താഴെയുള്ളവരുടെ തെരഞ്ഞെടുക്കപ്പെട്ട 32 ടീമുകൾ മത്സരിക്കും.
ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് പി.വി. ശ്രീനിജിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ കിക്കോഫ് ചെയ്തു. ജില്ല ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറുകൂടിയായ പി.വി. ശ്രീനിജിൻ എം.എൽ.എ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. മയക്കുമരുന്നിനെതിരെ അവബോധം സൃഷ്ടിക്കുന്നതിന് നിർമിച്ച 'ദ അദർ സൈഡ്' എന്ന ഷോർട്ട് ഫിലിം പ്രകാശനം എക്സൈസ് ജോയൻറ് കമീഷണർ രഞ്ജിത്ത് നിർവഹിച്ചു. കളമശ്ശേരി നഗരസഭ ചെയർപേഴ്സൻ സീമാ കണ്ണൻ, ജില്ല ആസൂത്രണ സമിതി അംഗം ജമാൽ മണക്കാടൻ, ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ അഡ്വ. കെ.എസ്. അരുൺകുമാർ, ഡെപ്യൂട്ടി എക്സൈസ് കമീഷണർ ജയചന്ദ്രൻ, മുൻ ഇന്ത്യൻ ഇൻറർനാഷനൽ ഫുട്ബാളർ എം.എം. ജേക്കബ്, മുൻ ഇന്ത്യൻ ഇൻറർനാഷനൽ ഫുട്ബാളർ സി.സി. ജേക്കബ്, ഫുട്ബാൾ കോച്ച് ടി.എ. ജാഫർ, മുൻ സന്തോഷ് ട്രോഫി താരം വാൾട്ടർ ആൻറണി എന്നിവർ സംസാരിച്ചു. സി.കെ. ജലീൽ സ്വാഗതവും അൻസാർ നെടുമ്പാശ്ശേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.