Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightപുതുമോടിയിൽ ചീനവല

പുതുമോടിയിൽ ചീനവല

text_fields
bookmark_border
പുതുമോടിയിൽ ചീനവല
cancel
camera_alt

ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ഫോ​ർ​ട്ട്​​കൊ​ച്ചി​യി​ലെ ചീ​ന​വ​ല

ഫോ​ർ​ട്ട്​​കൊ​ച്ചി: സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ഫോ​ർ​ട്ട്​​കൊ​ച്ചി​യി​ലെ ആ​ദ്യ ചീ​ന​വ​ല​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ര​ണ്ട് വ​ർ​ഷ​മാ​യി കേ​ടു​വ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന പാ​ലം വ​ല എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന പി.​ഇ. വി​ൻ​സ​ന്റി​ന്റെ ചീ​ന​വ​ല​യാ​ണ് ന​വീ​ക​രി​ച്ച​ത്. ഇ​ത​ട​ക്കം എ​ട്ട് ചീ​ന​വ​ല​ക​ളാ​ണ് നി​ല​വി​ൽ ഫോ​ർ​ട്ട്​​കൊ​ച്ചി​യി​ലു​ള്ള​ത്. പൈ​തൃ​ക രീ​തി​യി​ൽ തേ​ക്ക്, ത​മ്പ​കം, തെ​ങ്ങ് ത​ടി​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ചീ​ന​വ​ല ന​വീ​ക​ര​ണം. ആ​ദ്യ വ​ല​യി​ട​ൽ കെ.​ജെ. മാ​ക്സി എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫോ​ർ​ട്ട്​​കൊ​ച്ചി സ​ബ് ക​ല​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ബെ​ന​ഡി​ക്ട് ഫെ​ർ​ണാ​ണ്ട​സ്, ചീ​ന​വ​ല അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് സെ​ബാ​സ്റ്റ്യ​ൻ കു​രി​ശി​ങ്ക​ൽ, സെ​ക്ര​ട്ട​റി തോ​മ​സ് കെ​ന്ന​ഡി, സി.​പി.​എം കൊ​ച്ചി ഏ​രി​യ സെ​ക്ര​ട്ട​റി കെ.​എം. റി​യാ​ദ്, നി​ർ​മാ​ണ ഏ​ജ​ൻ​സി​യാ​യ കി​റ്റ്കോ​യു​ടെ സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്റ് റോ​ജി തോ​മ​സ്, ഹെ​റി​റ്റേ​ജ് സൊ​സൈ​റ്റി നോ​ഡ​ൽ ഓ​ഫി​സ​ർ ബോ​ണി തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chinese fishing netsnew fashion
News Summary - Chinese fishing nets in new fashion
Next Story