Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightനഗരത്തിലെ നടപ്പാതകൾ; ...

നഗരത്തിലെ നടപ്പാതകൾ; ഹൈകോടതി കലക്ടറുടെ​ റിപ്പോർട്ട്​ തേടി

text_fields
bookmark_border
court
cancel

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലെ ന​ട​പ്പാ​ത​ക​ളു​ടെ സ്ഥി​തി സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ജി​ല്ലാ ക​ല​ക്ട​ർ​ക്ക്​ ഹൈ​കോ​ട​തി നി​ർ​ദേ​ശം. റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ സം​ബ​ന്ധി​ച്ച ഹ​​ര​ജി​യി​ലാ​ണ് ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ന്റെ ന​ട​പ​ടി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പാ​ലാ​രി​വ​ട്ട​ത്ത് ഓ​ട​യു​ടെ സ്ലാ​ബി​നി​ട​യി​ൽ കാ​ൽ​ന​ട​ക്കാ​രി​യു​ടെ കാ​ൽ​കു​ടു​ങ്ങി​യ സം​ഭ​വ​വും കോ​ട​തി ഇ​ട​പെ​ട​ലി​ന്​ കാ​ര​ണ​മാ​ണ്. ഭാ​ഗി​ക​മാ​യി തു​റ​ന്നു​കി​ട​ന്ന ഓ​ട​യി​ൽ വീ​ഴാ​തെ സ്ത്രീ ​അ​ത്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് കോ​ട​തി വാ​ക്കാ​ൽ പ​റ​ഞ്ഞു. ത​ക്ക​സ​മ​യ​ത്ത് സ​ഹാ​യം കി​ട്ടി​യ​താ​ണ് തു​ണ​യാ​യ​ത്.

ന​ഗ​ര​ത്തി​ലെ ന​ട​പ്പാ​ത​ക​ളു​ടെ സ്ഥി​തി പ​രി​താ​പ​ക​ര​മാ​ണ്. വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​മ്പോ​ൾ റോ​ഡും കാ​ന​യും ത​മ്മി​ൽ തി​രി​ച്ച​റി​യാ​ത്ത സ്ഥി​തി​യു​ണ്ടെ​ന്നും ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ആ​വി​ഷ്ക​രി​ച്ച ‘ഓ​പ്പ​റേ​ഷ​ൻ ഫു​ട്പാ​ത്ത്’ ബ​ന്ധ​പ്പെ​ട്ട​വ​ർ വ​ലി​യ​തോ​തി​ൽ അ​വ​ഗ​ണി​ച്ചെ​ന്നും കോ​ട​തി ഓ​ർ​മ്മി​പ്പി​ച്ചു. ഇ​ത് കേ​വ​ലം ഡ്രെ​യ്നേ​ജ് പ്ര​ശ്ന​മ​ല്ല. പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ​ക്ക്​ ഭീ​ഷ​ണി​യാ​കു​ന്ന വി​ഷ​യ​മാ​ണ്. കോ​ർ​പ്പ​റേ​ഷ​ൻ, കൊ​ച്ചി മെ​ട്രോ, പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഇ​തി​ൽ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

പാ​ലാ​രി​വ​ട്ട​ത്ത് അ​പ​ക​ട​മു​ണ്ടാ​യ​ത് പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ലാ​ണെ​ന്നും പ​രി​പാ​ല​ന​ച്ചു​മ​ത​ല കൊ​ച്ചി മെ​ട്രോ​ക്കാ​ണെ​ന്നും കോ​ർ​പ്പ​റേ​ഷ​ൻ അ​റി​യി​ച്ചു. തു​ട​ർ​ന്ന്, ന​ഗ​ര​ത്തി​ലെ കാ​ന​ക​ളു​ടെ ജോ​ലി എ​പ്പോ​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്ന്​ അ​റി​യി​ക്കാ​ൻ മെ​ട്രോ സ​മ​യം തേ​ടി. വി​ഷ​യം 10 ദി​വ​സ​ത്തി​ന് ശേ​ഷം പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. എം.​ജി. റോ​ഡി​ലെ കാ​ന പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് എ​സ്റ്റി​മേ​റ്റ് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് പി.​ഡ​ബ്ല്യു.​ഡി അ​റി​യി​ച്ചു. കാ​ൽ​ന​ട സൗ​ഹൃ​ദ ഫു​ട്പാ​ത്തു​ക​ളാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്ന് ഈ ​എ​സ്റ്റി​മേ​റ്റി​ലെ തു​ട​ർ​ന​ട​പ​ടി സം​ബ​ന്ധി​ച്ച പു​തി​യ വി​വ​രം സ​ർ​ക്കാ​ർ അ​റി​യി​ക്ക​ണ​മെ​ന്നും ഹൈ​കോ​ട​തി നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High CourtSidewalks
News Summary - City sidewalks; The High Court sought the Collector's report
Next Story