പരാധീനതക്കിടയിൽ കൊച്ചിൻ കാൻസർ സെൻറർ ആറാം വർഷത്തിലേക്ക്
text_fieldsകൊച്ചി: എറണാകുളത്തെയും സമീപ ജില്ലകളിലെയും അർബുദ രോഗികളുടെ ആശ്വാസ തുരുത്തായ കൊച്ചിൻ കാൻസർ സെൻറർ കേരളപ്പിറവി ദിനമായ തിങ്കളാഴ്ച ആറാം വയസ്സിലേക്ക് കടക്കുന്നു. 2016 നവംബർ ഒന്നിനാണ് അനൗപചാരികമായി തുടക്കമായത്. കളമശ്ശേരി മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന സെൻററിലൂടെ നൂറുകണക്കിന് രോഗികൾ ജീവിതത്തിലേക്ക് തിരികെ നടന്നിട്ടുണ്ട്.
സേവനങ്ങളും ചികിത്സ വിഭാഗങ്ങളും ഏറെയാണെങ്കിലും പരിമിതികൾക്കും പരാധീനതകൾക്കുമിടയിൽ വീർപ്പുമുട്ടുകയാണിന്നും ഈ ആതുരാലയം. കെട്ടിടനിർമാണം പൂർത്തിയാക്കാത്തത് വലിയ പ്രതിസന്ധിയാണ്. നിലവിൽ രാജസ്ഥാൻ ആസ്ഥാനമായുള്ള കമ്പനിയാണ് ചുമതല ഏറ്റെടുത്ത് നിർമാണം തുടർന്നുകൊണ്ടിരിക്കുന്നത്.
മാസങ്ങൾക്കു മുമ്പ് കാൻസർ സെൻറർ ഡയറക്ടറായിരുന്ന ഡോ. മോനി കുര്യാക്കോസ് സ്ഥാനമൊഴിഞ്ഞതിനു ശേഷം തൽസ്ഥാനത്ത് ആരെയും നിയമിച്ചിട്ടില്ല.
കുറേകാലമായി കലക്ടർ ആണ് പ്രോജക്ടിെൻറ സ്പെഷൽ ഓഫിസർ. മുൻ കലക്ടർ എസ്.സുഹാസ് സിയാൽ ഡയറക്ടർ ആയി ചുമതലയേറ്റശേഷം സ്പെഷൽ ഓഫിസർ ആയി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇതോടൊപ്പം കാൻസർ സെൻററിലെ ഡോക്ടർമാർ ഉൾെപ്പടെ പലരും ഡെപ്യൂട്ടേഷനിലാണുള്ളത്. ഇതിനു പകരം സ്ഥിരനിയമനങ്ങൾ നടപ്പാക്കണം.
ജീവനക്കാരുടെ നിയമനങ്ങൾ പി.എസ്.സി വഴി മാത്രം നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഇത്തരം പ്രതിസന്ധികൾക്കെല്ലാം ഉടൻ പരിഹാരം കാണണമെന്നാണ് കാൻസർ സെൻറർ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെൻറിെൻറ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.