കൊച്ചിൻ കാർണിവൽ ആരംഭിച്ചു
text_fieldsഫോർട്ട്കൊച്ചി: പുതുവത്സര ദിനത്തിന്റെ സായാഹ്നംവരെ നീളുന്ന കൊച്ചിയുടെ ജനകീയ ഉത്സവമായ കൊച്ചിൻ കാർണിവൽ ആഘോഷങ്ങൾ സെന്റ് ഫ്രാൻസിസ് പള്ളിയങ്കണത്തിലെ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പണത്തോടെ ആരംഭിച്ചു. 41ാമത് കാർണിവലിനാണ് തുടക്കം കുറിക്കുന്നത്.
രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത രക്തസാക്ഷികൾക്ക് പുഷ്പചക്രം അർപ്പിച്ച് ഐക്യദാർഢ്യദിനം ആചരിച്ചു. കൊച്ചി നഗരസഭക്ക് വേണ്ടി മേയർ എം. അനിൽകുമാർ ആദ്യം റീത്ത് സമർപ്പിച്ചു. സർക്കാറിനുവേണ്ടി ഫോർട്ട്കൊച്ചി സബ് കലക്ടർ പി. വിഷ്ണുരാജ്, വിമുക്ത ഭടന്മാർക്കായി കെ.കെ. ശിവൻ ,മദ്രാസ് റെജിമെന്റിനുവേണ്ടി ടി.പി. ഫ്രാൻസിസ്, നാവിക സേനക്കുവേണ്ടി ഐ.എൻ.എസ് ദ്രോണാചാര്യ കമാൻഡിങ് ഓഫിസർ കമ്മഡോർ മാനവ് സെഗാൾ, കാർണിവൽ കമ്മിറ്റിക്കുവേണ്ടി കെ.കെ. നദീർ എന്നിവർ പുഷ്പചക്രം അർപ്പിച്ചു . നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ഷീബലാൽ ,കൗൺസിലർമാരായ ആന്റണി കുരീത്തറ, എം. ഹബീബുല്ല, പി.എം. ഇസ്മുദ്ദീൻ ,സോണി .കെ .ഫ്രാൻസിസ് ,കെ.പി.ആൻറണി ,മുൻ മേയർ കെ.ജെ.സോഹൻ എന്നിവർ സംബന്ധിച്ചു. കെ .എം .പ്രതാപൻ സ്വാഗതവും ,സേവ്യർ ബോബൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.