വിരലൊന്നമർത്തിയാൽ ടൂറിസം കേന്ദ്രങ്ങളുടെ സമഗ്ര വിവരം
text_fieldsഫോർട്ട്കൊച്ചി: കേരളം കാണാനെത്തുന്ന വിനോദസഞ്ചാരികൾക്ക് ഒന്ന് വിരൽ അമർത്തിയാൽ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളും ഇനി ലഭിക്കും. നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സമഗ്ര വിവരങ്ങൾ അടങ്ങിയ ഇ-ബ്രോഷർ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫോർട്ട്കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു.
ഫോര്‍ട്ട്കൊച്ചിയിലെ പൊതുമരാമത്ത് റെസ്റ്റ് ഹൗസ് നവീകരണത്തിന് 2.5 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി പറഞ്ഞു. ഫോര്‍ട്ട്കൊച്ചിയില്‍ രാജ്യാന്തര നിലവാരത്തിലുള്ള ടോയ്ലറ്റ് സംവിധാനം ഈ വര്‍ഷാവസാനത്തോടെ പ്രാവര്‍ത്തികമാകുമെന്നും മന്ത്രി പറഞ്ഞു. ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ ശുചിത്വ പരിപാലത്തിന് നേതൃത്വം നല്കാൻ എല്ലാ കലാലയങ്ങളിലും ടൂറിസം ക്ലബുകള്‍ ആരംഭിക്കും.
ഈ ക്ലബുകള്ക്കാകും ഓരോ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും പരിപാലന ചുമതല. യുവജന ക്ഷേമ മന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, യുവജന ക്ഷേമ ബോര്‍ഡ് എന്നിവരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. കെ.ജെ. മാക്സി എം.എൽ.എ അധ്യക്ഷത വഹിച്ചു.
കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ മുഖ്യാതിഥിയായി. കലക്ടർ ജാഫർ മാലിക്, സബ് കലക്ടർ പി. വിഷ്ണുരാജ്, ടൂറിസം ഡയറക്ടർ കൃഷ്ണതേജ കൗൺസിലർമാരായ ടി.കെ. അഷ്റഫ്, പി.എം. ഇസ്മുദ്ദീൻ, കെ.എ. മനാഫ്, ആന്റണി കുരീത്തറ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.