കോൺഗ്രസിന്റെ എ.സി.പി ഓഫിസ് മാർച്ചിൽ സംഘർഷം
text_fieldsമട്ടാഞ്ചേരി: ചികിത്സയിലിരുന്ന കെ.എസ്.യു പ്രവർത്തകരെ ആശുപത്രിയിൽ കയറി ആക്രമിച്ച ഏരിയ സെക്രട്ടറി ഉൾെപ്പടെയുള്ള സി.പി.എം പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പട്ട് കോൺഗ്രസ് പ്രവർത്തകർ മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
ചക്കാമാടം കവലയിൽനിന്ന് ആരംഭിച്ച മാർച്ചിൽ സ്ത്രീകളടക്കം നിരവധിപേർ പങ്കെടുത്തു. മാർച്ച് എ.സി.പി ഓഫിസിനുസമീപം പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു.
ഇത് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തിനും തള്ളലിനും ഇടയാക്കി. ഇതോടെ പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു.
കോൺഗ്രസ് കൊച്ചി നോർത്ത്, സൗത്ത് േബ്ലാക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തിയ മാർച്ച് മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷൻ ഉദ്ഘാടനം ചെയ്തു. േബ്ലാക്ക് പ്രസിഡന്റ് വി.എച്ച്. ശിഹാബുദ്ദീൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.എം. റഹിം, അജിത് അമീർ ബാവ, ജോൺ പഴേരി, പി.പി. ജേക്കബ്, പി.എച്ച്. നാസർ, കൗൺസിലർമാരായ ആന്റണി കുരീത്തറ, ഷൈല തദേവൂസ്, കെ.എ. മനാഫ്, മുൻ കൗൺസിലർ ഷൈനി മാത്യു, എം.എ. മുഹമ്മദാലി, എ.എം. അയ്യൂബ്, ടി.എം. റിഫാസ്, പ്രമോദ് ശ്രീധരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.