71 ലിറ്റർ ഇന്ധനം സൗജന്യമായി വിതരണം ചെയ്ത് കോൺഗ്രസ് പ്രതിഷേധം
text_fieldsകൊച്ചി: പെട്രോളിയം ഉൽപന്നങ്ങളിൽ രാജ്യത്ത് നടക്കുന്നത് നികുതി ഭീകരതയെന്ന് ഹൈബി ഈഡൻ എം.പി. നരേന്ദ്ര മോദി -പിണറായി കൂട്ടുകെട്ടാണ് കേരളത്തിൽ ഇതിന് നേതൃത്വം നൽകുന്നത്. ജി.എസ്.ടിയിൽ പെട്രോളിയത്തെ ഉൾപ്പെടുത്താത്തത് കുറ്റകരമായ അനാസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അനിയന്ത്രിതമായ ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71ാം ജന്മദിനത്തിെൻറ ആഘോഷം 71 ലിറ്റർ ഇന്ധനം സൗജന്യമായി വിതരണം ചെയ്യുന്നത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹൈബി.
ഡർബാർ ഹാൾ ഗ്രൗണ്ടിന് സമീപമുള്ള സിവിൽ സപ്ലൈസ് പമ്പിലാണ് ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് 71 ലിറ്റർ ഇന്ധനം സൗജന്യമായി വിതരണം ചെയ്തത്. സമരത്തിൽ ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.പി. ധനപാലൻ, ഡൊമിനിക് പ്രസേൻറഷൻ, അബ്ദുൽ മുത്തലിബ്, വി.പി. സജീന്ദ്രൻ, ടോണി ചമ്മിണി, വി.കെ. മിനിമോൾ, സേവ്യർ തായങ്കേരി, ജോസഫ് ആൻറണി, അബ്ദുൽ ലത്തീഫ്, പി.കെ. അബ്ദുൽ റഹിമാൻ, പോളച്ചൻ മണിയൻകോട്, പി.വി. സജീവൻ, വി.കെ. ശശികുമാർ, ഹെൻട്രി ഓസ്റ്റിൻ, ജോഷി പള്ളൻ, ടിറ്റോ ആൻറണി, മനു ജേക്കബ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.