തീരദേശ ഹൈവേ നിർമാണം; ചെല്ലാനത്ത് വീണ്ടും തെളിവെടുപ്പ് മുടങ്ങി
text_fieldsപള്ളുരുത്തി: ചെല്ലാനം - ഫോർട്ട്കൊച്ചി റോഡ് തീരദേശ ഹൈവേയായി ഉയർത്തുന്നത് സംബന്ധിച്ച തെളിവെടുപ്പിന് എത്തിയ ഉദ്യോഗസ്ഥ സംഘം നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് മടങ്ങിപ്പോയി.
സെന്റർ ഫോർ സോഷ്യാ ഇക്കോണമിക്സ് സ്റ്റഡീസ് സംഘമാണ് റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച ചെറിയ കടവിലെത്തിയത്. സാമൂഹികാഘാത പഠന കരട് റിപ്പോർട്ടിൻമേലുള്ള ഹിയറിങ്ങാണ് മുടങ്ങിയത്. 18ന് നടന്ന ഹിയറിങിൽ ശക്തമായ പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് എം.എൽ.എയുടെ നിർദ്ദേശപ്രകാരമാണ് വീണ്ടും ഹിയറിങ് നടത്തിയത്.
എന്നാൽ ഈ യോഗത്തിലും പദ്ധതിയെകുറിച്ചുള്ള സംശയങ്ങൾക്കൊന്നും ഉദ്യോഗസ്ഥരിൽനിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കടൽ തീരം സംരക്ഷിക്കാതെ റോഡ് വികസനം ലക്ഷ്യമാക്കുന്നത് തീരജനതയോടുള്ള സർക്കാറിന്റെ നീതികേടാണെന്ന ആരോപണത്തോടെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. പദ്ധതിക്കായി നാട്ടിയ കുറ്റികൾ പിഴുതെറിയുമെന്നുള്ള മുന്നറിയിപ്പും ഉദ്യോഗസ്ഥർക്ക് നൽകി. ഇതോടെയാണ് ഉദ്യോഗസ്ഥ സംഘം മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.