മട്ടാഞ്ചേരി വാട്ടർ മെട്രോ ടെർമിനൽ നിർമാണം; റീ ടെൻഡർ നടപടിയായി
text_fieldsമട്ടാഞ്ചേരി: ജലമെട്രോ ടെർമിനലിന്റെ നിർമാണപ്രവൃത്തിയുടെ റീ ടെൻഡർ നടപടിയായതായി കെ.ജെ. മാക്സി എം.എൽ.എ അറിയിച്ചു.
ആദ്യം പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്റെ അനാസ്ഥമൂലം നിർമാണം തടസ്സപ്പെടുകയും റീടെൻഡർ ചെയ്യേണ്ട സാഹചര്യത്തിലേക്ക് എത്തിപ്പെടുകയുമായിരുന്നു. ജലമെട്രോ പദ്ധതിയുടെ ഫണ്ടിങ് ഏജൻസിയായ കെ. ഡബ്ല്യൂ.എഫുമായുള്ള ധാരണാപത്രം പ്രകാരം റീടെൻഡർ ചെയ്യുന്ന സാഹചര്യം വന്നാൽ ഫണ്ടിങ് ഏജൻസിയിൽനിന്നും നിരാക്ഷേപ പത്രം (എൻ.ഒ.സി) വാങ്ങിച്ചിരിക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഇതുമൂലം നിർമാണത്തിന് കാലതാമസം നേരിടുകയായിരുന്നു.
എൻ.ഒ.സി ലഭിച്ച സാഹചര്യത്തിൽ അതിവേഗം റീ ടെൻഡർ നടപടികളിലേക്ക് നീങ്ങുകയാണ് ജല മെട്രോ അധികൃതർ.
ഫോർട്ട് കൊച്ചിയിലെ ടെർമിനൽ നിർമാണവും പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.