Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഹാജരാകാത്ത...

ഹാജരാകാത്ത പരാതിക്കാരനോട്​ ഉപഭോക്​തൃ കോടതി​; ‘നിയമം സഹായിക്കുന്നത്​ ​ ജാഗ്രതയുള്ളവരെ​’

text_fields
bookmark_border
Consumer Court
cancel

കൊ​ച്ചി: നി​യ​മം സ​ഹാ​യി​ക്കു​ന്ന​ത് ജാ​ഗ്ര​ത​യു​ള്ള​വ​രെ​യാ​ണെ​ന്നും ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ​യ​ല്ലെ​ന്നും ഉ​പ​ഭോ​ക്​​തൃ കോ​ട​തി. കേ​സ് ഫ​യ​ൽ ചെ​യ്ത​ശേ​ഷം ഒ​രി​ക്ക​ൽ​പോ​ലും കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ത്ത പ​രാ​തി​ക്കാ​ര​നെ വി​മ​ർ​ശി​ച്ചാ​ണ്​ ഉ​പ​ഭോ​ക്തൃ കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. എ​റ​ണാ​കു​ളം സ്വ​ദേ​ശി ടി.​എ​സ്. സു​ധീ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ട​തി എ​തി​ർ​ക​ക്ഷി​ക്ക് നോ​ട്ടീ​സ് അ​യ​ച്ച​ത്. എ​തി​ർ​ക​ക്ഷി മ​റു​പ​ടി​യും സ​മ​ർ​പ്പി​ച്ചു.

എ​ന്നാ​ൽ, തെ​ളി​വു​ന​ൽ​കാ​ൻ പ​രാ​തി​ക്കാ​ര​ന് പ​ല​ത​വ​ണ അ​വ​സ​രം ന​ൽ​കി​യി​ട്ടും ഹാ​ജ​രാ​യി​ല്ല. അ​വ​സാ​നം നോ​ട്ടീ​സും അ​യ​ച്ചു. എ​ന്നി​ട്ടും വ​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് എ​തി​ർ ക​ക്ഷി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ​രാ​തി ത​ള്ളി ഡി.​ബി. ബി​നു അ​ധ്യ​ക്ഷ​നും വൈ​ക്കം രാ​മ​ച​ന്ദ്ര​ൻ, ടി.​എ​ൻ. ശ്രീ​വി​ദ്യ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ എ​റ​ണാ​കു​ളം ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

ഉ​പ​ഭോ​ക്താ​ക്ക​ൾ ചൂ​ഷ​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​രാ​കു​മ്പോ​ൾ അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ജാ​ഗ്ര​ത​യും ക​രു​ത​ലും അ​നി​വാ​ര്യ​മാ​ണെ​ന്ന നി​രീ​ക്ഷ​ണ​ത്തോ​ടെ​യാ​ണ് കോ​ട​തി പ​രാ​തി നി​രാ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Consumer Court
News Summary - Consumer Court against absentee complainant; 'Law helps those who are careful'
Next Story