200 രൂപയുടെ മെഡിക്കൽ കിറ്റുമായി കൺസ്യൂമർഫെഡ് വിപണിയിലേക്ക്
text_fieldsകൊച്ചി: കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ മരുന്നുകളും പ്രതിരോധ സാമഗ്രികളും അടങ്ങുന്ന മെഡിക്കൽ കിറ്റുമായി കൺസ്യൂമർഫെഡ് വിപണിയിലേക്ക്. പാരസെറ്റാമോൾ ഗുളികകൾ, മൗത്ത് വാഷ്, വിറ്റാമിൻ സി, ബി കോംപ്ലക്സ്, ഇൻഹലേഷൻ ടാബ്ലറ്റ്, ഗ്ലൗസ്, മൂന്ന് മാസ്ക്, ഒരു എൻ 95 മാസ്ക്, സാനിറ്റൈസർ, ഒ.ആർ.എസ് പൊടി എന്നിവയടങ്ങുന്ന കിറ്റാണ് വിപണിയിലെത്തിക്കുന്നത്. കൺസ്യൂമർഫെഡ് നേരിട്ട് നടത്തുന്ന 78 നീതി മെഡിക്കൽ സ്റ്റോറിലൂടെയാണ് ആദ്യഘട്ടമായി കിറ്റുകൾ വിതരണം ചെയ്യുന്നത്.
തുടർന്ന് സംസ്ഥാനത്തുടനീളം കൺസ്യൂമർഫെഡിെൻറ നിയന്ത്രണത്തിെല പ്രാഥമിക സഹകരണസംഘങ്ങൾ നടത്തുന്ന ആയിരത്തോളം മെഡിക്കൽ സ്റ്റോറുകളിലും എത്തിക്കും.
പൊതുവിപണിയിൽ 637 രൂപ വിലയുള്ള കിറ്റ് 200 രൂപക്കാണ് നീതി മെഡിക്കൽ സ്റ്റോർ വഴി നൽകുകയെന്ന് അധികൃതർ പറഞ്ഞു.
കോവിഡ് ബാധിതർക്ക് രോഗശമനത്തിനുശേഷം ആവശ്യമായ പ്രതിരോധശേഷി വർധിപ്പിക്കാനുള്ള മരുന്നുകളും മറ്റും വിദഗ്ധരടങ്ങുന്ന മെഡിക്കൽ സംഘത്തിെൻറ നിർദേശപ്രകാരം കിറ്റ് തയാറാക്കി അടുത്തഘട്ടത്തിൽ വിപണിയിലിറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.